പേരെടുത്ത വനിതകളുടെ പോര്
text_fieldsരാജപുരം: കള്ളാര്‍ ഡിവിഷനില്‍ ഇപ്രാവശ്യവും മത്സരം കനക്കും. തദ്ദേശ ഭരണരംഗത്ത് മികവുതെളിയിച്ച വനിതകളാണ് അങ്കത്തട്ടില്‍.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ളോക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട പരപ്പ ബ്ളോക്കിന്‍െറ പ്രസിഡന്‍റും മുന്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന മീനാക്ഷി ബാലകൃഷ്ണനാണ് കള്ളാര്‍ ഡിവിഷനില്‍ യു.ഡി.എഫിനെ പ്രതിനിധാനം ചെയ്യുന്നത്.
10 വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രശോഭിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ. പത്മാവതിയാണ് എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി. ആദ്യമായി മത്സര രംഗത്തത്തെിയ വീട്ടമ്മയായ സതി വിജയനാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും മത്സര രംഗത്തും ഭരണ രംഗത്തും പേരെടുത്ത സ്ഥാനാര്‍ഥിയാണെങ്കിലും ഇടിഞ്ഞുവീഴാറായ രാഷ്ട്രീയ കോട്ട കൊത്തളങ്ങള്‍ ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാലഘട്ടമായതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നിലകൊള്ളുന്നത്.
പനത്തടി ഡിവിഷനായിരുന്ന പ്രദേശത്തെ വിഭജിച്ച് കള്ളാര്‍-ബേഡകം ഡിവിഷനുകളാക്കുകയായിരുന്നു. കള്ളാര്‍ ഡിവിഷനില്‍ കള്ളാര്‍ പഞ്ചായത്ത് മുഴുവനായും പനത്തടി, ബളാല്‍, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളുമാണ് കള്ളാര്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ആകെ 68000ത്തോളം വോട്ടര്‍മാരാണ് ഈ പ്രദേശത്തുള്ളത്. കള്ളാര്‍ പഞ്ചായത്ത് കാലങ്ങളായി യു.ഡി.എഫ് ഭരിക്കുന്നതുകൊണ്ടും കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പ്രദേശമായതിനാലും താന്‍ മത്സരിച്ച് ജയിച്ച ബളാല്‍ പ്രദേശംതന്നെ കള്ളാര്‍ ഡിവിഷനില്‍പെട്ടിരിക്കുന്നതിനാലും യു.ഡി.എഫ് സ്ഥാനാര്‍ഥി മീനാക്ഷി ബാലകൃഷ്ണന്‍ വളരെ പ്രതീക്ഷയിലാണ്. എന്നാല്‍, പനത്തടിയും കോടോം-ബേളൂരും സി.പി.എമ്മിന്‍െറ സ്വാധീന പ്രദേശമായതിനാല്‍ പ്രതീക്ഷ കൈവിടാതെ എല്‍.ഡി.എഫിന്‍െറ ഇ. പത്മാവതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
