വിപണിയിലും തെരഞ്ഞെടുപ്പ് ചൂട്; പ്രചാരണരംഗം കൊഴുക്കുന്നു
text_fieldsകല്ലടിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള കാഹളമുയര്‍ന്നതോടെ നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥലങ്ങളിലും പ്രചാരണത്തിന്‍െറ ഭ്രമം ജ്വരസമാനമായി. ഉത്സവ സീസണെപ്പോലെ തെരഞ്ഞെടുപ്പും വിപണിയില്‍ പ്രതിഫലിച്ചതായ കാഴ്ച എങ്ങും പ്രകടമാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് സജീകരണങ്ങള്‍ കുറ്റമറ്റതാക്കാന്‍ രാവും പകലും വ്യാപൃതരാവുമ്പോള്‍ വ്യാപാരസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ വിപണിയിലത്തെിച്ചാണ് സാഹചര്യം അനുകൂലമാക്കുന്നത്. റെഡിമെയ്ഡ് ഉല്‍പന്നങ്ങളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്. സാധാരണ കൊടിയും തോരണങ്ങളും നിര്‍മിക്കുന്നതിനുള്ള ത്രിവര്‍ണകടലാസും തെരഞ്ഞെടുപ്പ് കാലത്ത് വിപണിയില്‍ എത്താറുണ്ട്.
നാലു നിറങ്ങളില്‍ കൂടുതല്‍ തുന്നി പതാകകള്‍, ഉടുമുണ്ടുകള്‍, ടീ ഷര്‍ട്ടുകള്‍, തൊപ്പികള്‍, ബാഡ്ജുകള്‍, ബലൂണ്‍ എന്നിവ സീസണ്‍ ലക്ഷ്യമാക്കി വിപണിയിലത്തെിയിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ പതാക, കൈപ്പത്തി, കോണി, താമര, ചിഹ്നങ്ങള്‍ മുദ്രചെയ്ത തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, കൊച്ചു പതാകകള്‍, തുണി പതാകകള്‍ എന്നിവ സുലഭം. പത്തുരൂപ മുതല്‍ 125 രൂപവരെ വിലയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുന്നതോടെ ഇത്തരത്തിലുള്ള വിപണിയിലും തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
