വടക്കേക്കാടിന്‍െറ ആദ്യ ഉപനായകന്‍
text_fieldsവടക്കേക്കാട്: വില്ളേജ് ഓഫിസര്‍ സ്ഥാനത്തുനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ് 85കാരന്‍ കല്ലൂര്‍ കൊമ്പത്തയില്‍ മൊയ്തു. നാട്ടിലെ പഴമക്കാര്‍ക്കിടയില്‍ ഇന്നും ‘മൊയ്തു അധികാരി’യായ ഇദ്ദേഹം പഞ്ചായത്തിന്‍െറ ആദ്യ വൈസ് പ്രസിഡന്‍റായിരുന്നു എന്നറിയാവുന്നവര്‍ ചുരുക്കം. 1953ല്‍ 23ാം വയസ്സില്‍ അംഗമാകുമ്പോള്‍ വൈലേരിപ്പീടികയായിരുന്നു പഞ്ചായത്ത് ആസ്ഥാനം. കേരളപ്പിറവിക്കു മുമ്പ് മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായ മലബാറിലെ പാലക്കാട് ജില്ലയിലും പൊന്നാനി താലൂക്കിലുമായിരുന്നു വന്ദേരിനാട്ടിലെ വടക്കേക്കാട്.
1963ല്‍ വടക്കേക്കാട്, വൈലത്തൂര്‍ പഞ്ചായത്തുകള്‍ സംയോജിപ്പിച്ചുണ്ടാക്കിയ വടക്കേക്കാട് പഞ്ചായത്തിന്‍െറ സിരാകേന്ദ്രം ഇന്ന് പഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന നായരങ്ങാടിയിലെ കുന്നത്തങ്ങാടിയിലേക്ക് മാറ്റി. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ കൊടമന നാരായണന്‍ നായര്‍ എതിരില്ലാതെയാണ് ആദ്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യംമൂലം കൊടമന രാജിവെച്ചപ്പോള്‍ മൊയ്തു ആക്ടിങ് പ്രസിഡന്‍റായി. ’64ല്‍ പുന്നയൂര്‍ വില്ളേജ് ഓഫിസറായി.
അതോടെ, പഞ്ചായത്തിന്‍െറ പടിയിറങ്ങി. 1984ല്‍ വിരമിച്ചു. ഒമ്പതുവര്‍ഷം ഐ.സി.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് കമ്മിറ്റി അംഗമായി. അഴിമതിയില്‍ മുങ്ങിയ സമകാലിക രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പര്യമില്ല. പഞ്ചായത്തില്‍ പാര്‍ട്ടി നോക്കാതെ പൊതുസമ്മതരായവരെ തെരഞ്ഞെടുക്കണമെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
