പങ്കാളിയാകാന്‍ പ്രവാസികള്‍ എത്തിത്തുടങ്ങി
text_fieldsതുവ്വൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി പ്രവാസികളും നാട്ടില്‍ വിമാനം ഇറങ്ങി തുടങ്ങി. ഒരാഴ്ചക്കിടെ തുവ്വൂര്‍ മേഖലയിലെ വാര്‍ഡുകളില്‍ മാത്രം മുപ്പതോളം പ്രവാസികളാണ് എത്തിയത്. പലരും ഇരുപതും മുപ്പതും ദിവസത്തിന് എമര്‍ജന്‍സി ലീവെടുത്താണ് എത്തിയിട്ടുള്ളത്. നാട്ടിലത്തെുന്ന അധിക പ്രവാസികള്‍ക്കും ഒരുപാട് ഒഴിവു സമയമുണ്ടായതിനാല്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും ഇവര്‍ തന്നെ.
ഇവരുടെ കനത്ത സംഭാവനയും പാര്‍ട്ടികളുടെ മധുര പ്രതീക്ഷയാണ്. ഒപ്പത്തിനൊപ്പം മത്സരം നടക്കുന്ന വാര്‍ഡുകളിലെ പ്രവാസി വോട്ടര്‍മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇവരെ പാര്‍ട്ടി ചെലവില്‍ തന്നെ നാട്ടിലത്തെിക്കാനടക്കമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതും പ്രവാസികളാണ്. അതേസമയം, പ്രവാസി വോട്ടവകാശം സ്ഥാപിക്കാന്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന വിമുഖതയും പ്രവാസികളില്‍ നീരസം ഉയര്‍ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
