നിലപാടുകള്‍ അവതരിപ്പിച്ച് മുന്നണികള്‍; ഇനി ഗോദയില്‍
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആവേശവും ആരവവും ഏറ്റെടുത്ത് മുന്നണികളും പാര്‍ട്ടികളും നിലപാടുകള്‍ അവതരിപ്പിച്ചുതുടങ്ങി.
കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും വീണ്ടും അധികാരത്തിലത്തൊന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് സി.പി.എമ്മും സി.പി.ഐയും. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവഗണനയും അഴിമതിയുമാണ് മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഉപയോഗിക്കുന്നത്. ഉമ്മന്‍ ചാണ്ടിസര്‍ക്കാറിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വികസനപദ്ധതികളുടെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്. കേന്ദ്രസര്‍ക്കാറിനെ കൂട്ടുപിടിച്ചാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. കൊല്ലം പ്രസ്ക്ളബില്‍ നടന്ന തദ്ദേശീയം 2015ല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നയങ്ങള്‍ വെളിപ്പെടുത്തി.
സി.പി.എം
- നിലവില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കും
- രാജ്യത്തെ രാഷ്ട്രീയ,സാമൂഹികപ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലത്തെിക്കും
- കോണ്‍ഗ്രസിലെ അഴിമതി മൂലം മുടങ്ങിയ പദ്ധതികള്‍ ചര്‍ച്ചയാക്കും
- തൊഴില്‍മേഖലയിലെ പ്രതിസന്ധി, ജില്ലയിലെ റബര്‍ മേഖലയിലെ കര്‍ഷകരും തൊഴിലാളികളും നേരിടുന്നവെല്ലുവിളികള്‍ എന്നിവ പരിഹരിക്കും
- കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കും
- അടുക്കളയില്‍ എന്ത് വേവിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയും ജീവിതം ദുസ്സഹമാക്കുന്ന വര്‍ഗീയ അജണ്ടകളും പ്രശ്നവത്കരിക്കും
കോണ്‍ഗ്രസ്
- ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി
- ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
- വിഴിഞ്ഞം പദ്ധതി, കൊല്ലം തുറമുഖം, നഗരത്തിലെ അടിപ്പാതയും മേല്‍പ്പാലവും തുടങ്ങിയ നേട്ടങ്ങള്‍ എടുത്തുകാട്ടും
സി.പി.ഐ
- വിലക്കയറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാറിനാകുന്നില്ല
- മോദിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയെ അദാനി ഗ്രൂപ്പിന് തീറെഴുതി
- മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ലാഭത്തിലായിരുന്ന കെ.എം.എം.എല്ലും ഐ.ആര്‍.ഇയും ലേ ഓഫിന്‍െറ വക്കില്‍
- വികലാംഗര്‍ ക്ഷേമപെന്‍ഷനുകള്‍ പോസ്റ്റ് ഓഫിസില്‍ പോയി വാങ്ങണമെന്നത് ക്രൂരമായ നിലപാട്
- പൊതുവിതരണ മേഖലയാകെ തകര്‍ന്നു
- എല്‍.ഡി.എഫ് നേതൃത്വത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ദേശീയ-സംസ്ഥാന അംഗീകാരങ്ങള്‍ നേടിയത് എടുത്തുകാട്ടും
ബി.ജെ.പി
- നഗരത്തിന്‍റ പല വികസനപ്രവര്‍ത്തനങ്ങളിലും മോദി സര്‍ക്കാറിന്‍െറ സ്പര്‍ശം
- കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങിയ കാലംകൊണ്ട് നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്തപ്പെടും
- മോദി സര്‍ക്കാറിന്‍േറത് ജാതീയതയും വര്‍ഗീയതയും നോക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍
- ഒന്നരപ്പതിറ്റാണ്ടായി കോര്‍പറേഷന്‍ ഭരിക്കുന്ന എല്‍.ഡി.എഫ് അടിസ്ഥാനവികസനം സാധ്യമാക്കിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
