കോ-ലീ-ബി, കോ-മാ-ലി
text_fieldsമുന്നണി സ്ഥാനാര്‍ഥികളും വിമതരും സ്വതന്ത്രരുമെല്ലാം ചിഹ്നങ്ങള്‍ക്കുള്ള കാത്തിരിപ്പ് തുടങ്ങിയെങ്കിലും പലയിടത്തും ചിഹ്നത്തില്‍ തട്ടി വീഴുന്ന അവസ്ഥയിലാണ് വോട്ടര്‍മാര്‍. പാലായിയില്‍ മാത്രം കണ്ടുവന്നിരുന്ന പ്രത്യേകതരം ‘രണ്ടില’യുടെ കാര്യത്തില്‍ പരമ്പരാഗത കമ്യൂണിസ്റ്റുകാര്‍ക്ക് സംശയമേതുമില്ല. രണ്ടിലയുടെ നിറം പച്ചയാണെങ്കിലും തരംപോലെ ചുവപ്പ് സ്വീകരിച്ച് ഓന്തിന്‍െറ സ്വഭാവം കാണിക്കാനും അതിന് മടിയില്ല. ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷനിലെ രണ്ടിലക്ക് ഇത്തവണ ചുവപ്പാണ് നിറം. തൊട്ടിപ്പുറത്തെ ചിറ്റാരിക്കലിലാണെങ്കില്‍ അരിവാള്‍ചുറ്റികയും പഴയ കൈപ്പത്തിയും തോളോട് ചേര്‍ന്നതോടെ ചിഹ്നം സ്വതന്ത്രമായി. കോണിയോ കൈപ്പത്തിയോ അരിവാളോ താമരയോ കണ്ടാലേ വോട്ട് കുത്തൂ എന്ന് വാശി പിടിക്കുന്ന ‘ഓള്‍ഡ് ജന്‍’ ആളുകളാണ് ഇത്തവണ വിയര്‍ക്കുക.
ഫ്രാന്‍സ് കാഫ്കയുടെ മെറ്റാഫോര്‍സിസ് നോവലില്‍ സംഭവിക്കുന്നത് പോലെ സൂര്യനുദിച്ചപ്പോള്‍ കോ-ലീ-ബിയെന്നും കോ-മാ-ലീയെന്നും തുടങ്ങി അസംഖ്യം സഖ്യങ്ങള്‍ക്ക് ‘രൂപാന്തരീകരണം’ സംഭവിച്ചതിന്‍െറ അങ്കക്കലിയാണ് നാട്ടിലെങ്ങും. കിഴക്കന്‍ മേഖലയില്‍ പുതുതായി കണ്ടുവരുന്ന സമസ്യയാണത്രെ കോ-മാ-ലീ. ആര്‍.എസ്.എസിന്‍െറ ചിന്തന്‍ ബൈഠക്കുകളില്‍ ഗവേഷണം നടത്തിയാണ് പൗരസ്ത്യ ത്വാത്തികര്‍ ഇത് കണ്ടത്തെിയത്. ഭൂരിപക്ഷം പേരും കന്നഡ മാത്താഡുന്ന (സംസാരിക്കുന്ന) വടക്കന്‍ മേഖലകളിലെ പഞ്ചായത്തുകളില്‍ നടക്കുന്ന വടംവലിയില്‍ മുമ്പെപ്പോഴോ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കാലാവസഥാനുസൃതമായി കോ-ലീ-ബി എന്ന പേരില്‍ വേലിയേറ്റപ്പെടുന്നതെന്നാണ് മാര്‍ക്സിസ്റ്റ് സൈന്താന്തികരുടെ പ്രതിക്രിയാവാദം. സുപരിചിത ചിഹ്നങ്ങള്‍ മറന്ന് ആന്‍റിനയും ഓട്ടോറിക്ഷയും ലാപ്ടോപ്പും ഇസ്തിരിപ്പെട്ടിയുമൊന്നും ന്യൂജന്‍ വോട്ടര്‍മാര്‍ക്ക് തലവേദനയാകില്ല; എന്നാല്‍, അങ്ങനെയല്ലല്ളോ പണ്ടുള്ളവരുടെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
