കൊണ്ടോട്ടിയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെന്ഷന്
text_fieldsകൊണ്ടോട്ടി: പുതിയ നഗരസഭയായ കൊണ്ടോട്ടിയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സെക്രട്ടറി ആരിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍. അനൂപ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറിയുടെ പാസ്വേര്ഡ് ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ റിയാസിനെതിരെ കൊണ്ടോട്ടി സി.ഐയോട് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ നിര്‍ദേശ പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ഹരിദാസനാണ് നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ കൊണ്ടോട്ടി നഗരസഭ ഓഫിസില്‍ നടന്ന രംഗങ്ങള്‍ക്കൊടുവില്‍ രാത്രി 7.30ഓടെയാണ് നടപടികളെടുത്തത്. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ചയാണ് വിതരണം ചെയ്തത്. രണ്ടായിരത്തോളം പേരെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സി.പി.എം, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉപരോധം തുടങ്ങി. ഇതോടെ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കാമെന്നറിയിച്ചു.
പഞ്ചായത്ത് ഓഫിസ് ഉപരോധമറിഞ്ഞ് എത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ഹരിദാസന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തനിക്ക് നടപടിയെടുക്കാന്‍ പറ്റില്ളെന്നും റിപ്പോര്‍ട്ട് ഇലക്ഷന് കമീഷന് കൈമാറുമെന്നറിയിച്ചതോടെ ഇദ്ദേഹത്തെയും സംഘത്തെയും ഉപരോധിച്ചു. ഇലക്ഷന് കമീഷന് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തൊതെ പോവാന്‍ അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. നാലേമുക്കാലായിട്ടും തീരുമാനമാവാത്തതോടെ ഒരു വിഭാഗം കോഴിക്കോട്^പാലക്കാട് ദേശീയപാത ഉപരോധിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്തിയ തിരൂരങ്ങാടി സി.ഐ ബി. അനില്‍ കലക്ടര്‍ വരുന്നുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം നിര്‍ത്തി. സ്ഥലത്തത്തെിയ കലക്ടര്‍ താലൂക്ക് ഓഫിസില്‍ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പഞ്ചായത്ത് ഓഫിസിലത്തെി.
പഞ്ചായത്ത് ഓഫിസില്‍ നേതാക്കളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥര്‍ വിയര്‍ത്തു. ഇതിനിടയില്‍ പകുതിയോളം വോട്ടര്‍ പട്ടിക കലക്ടര്‍ പരിശോധിക്കുകയും പരാതി കേള്‍ക്കുകയും ചെയ്തു. ഏഴരയോടെ സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും സസ്പെന്‍ഡ് ചെയ്തു. അപാകതകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്ന് കലക്ടര്‍ ടി. ഭാസ്കരന് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
