Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 3:52 PM IST Updated On
date_range 16 Oct 2015 3:52 PM ISTവോട്ടുവേണേല്‍ റോഡുവേണം
text_fieldsbookmark_border
പേരാമ്പ്ര: റോഡ് നവീകരിക്കുമെന്ന ഉറപ്പുതരാതെ വോട്ട് ചെയ്യാന്‍ പോകില്ളെന്നാണ് നൊച്ചാട് പഞ്ചായത്ത് 17ാം വാര്‍ഡിലെ മുണ്ടോകുളങ്ങര മനയില്‍ ഭാഗം പ്രദേശത്തുകാര്‍ പറയുന്നത്. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ നിരവധി നിവേദനങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും ഗൗനിച്ചില്ലത്രെ. ഈ റോഡിലൂടെ കാല്‍നടപോലും സാധ്യമല്ല. റോഡ് നന്നാക്കുമെന്ന് ഉറപ്പുലഭിച്ചില്ളെങ്കില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
