ബി.ജെ.പി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് - എ.സി. മൊയ്തീന്‍
text_fieldsത്രിതല പഞ്ചായത്തുകളിലേക്കും തൃശൂര്‍ കോര്‍പറേഷനിലേക്കും ജില്ലയിലെ നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ടിലാണ്. എസ്.എന്‍.ഡി.പിയെ ബി.ജെ.പിയുടെ ആലയില്‍ കെട്ടിയത് ചില പ്രത്യേക താല്‍പര്യക്കാരാണ്. ശ്രീനാരായണീയര്‍ ഇവരുടെ വാക്ക് മുഖവിലയ്ക്കെടുക്കില്ല. ജില്ലയിലുടനീളം എല്‍.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കും. കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഞങ്ങള്‍ ഭരിക്കും. തമ്മിലടി മാത്രമാണ് കോണ്‍ഗ്രസിലും യു.ഡി.എഫിലും. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫിനെതിരെ ജനങ്ങള്‍ വിധിയെഴുതും.
ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും അഴിമതി മാത്രമാണ് നടന്നത്. ജില്ലാ പഞ്ചായത്തിലെ അഴിമതിക്കെതിരെ ഭരണകക്ഷി അംഗം തന്നെ രംഗത്തുവന്നു. ശുദ്ധജല വിതരണത്തിലും മാലിന്യ സംസ്കരണത്തിലും കോര്‍പറേഷന്‍ ഭരണം പരാജയമാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് മാറ്റമുണ്ടായില്ല. കോണ്‍ഗ്രസിലെ ഗ്രൂപ് തര്‍ക്കംമൂലം ജില്ലയില്‍ ഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കൂടുതല്‍ അധ്യക്ഷന്‍മാരുണ്ടായി. കോര്‍പറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ കെട്ടുറപ്പില്ലായ്മയാണ് ഇത് കാണിക്കുന്നത്.
കോണ്‍ഗ്രസില്‍ ഗ്രൂപ് തിരിഞ്ഞ കൊലപാതകത്തിന്‍െറ ആരോപണവിധേയരില്‍ മന്ത്രിയുമുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യില്ല. ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പി ഒരു ഡിവിഷനില്‍ പോലും ജയിക്കില്ല. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടികയാണ് സി.പി.എമ്മിന്‍േറതും എല്‍.ഡി.എഫിന്‍േറതും. യുവാക്കളെയും വനിതകളെയും നല്ല രീതിയില്‍ പരിഗണിച്ചു. എല്‍.ഡി.എഫ് ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് സി.പി.എം 1,513 പേരെ മത്സരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
