അണ്ണനും തമ്പിയും പിന്നെ അനന്തരവനും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതല്‍ സ്ഥാനാര്‍ഥികളും സ്ഥാനമോഹികളും വോട്ടര്‍ഭ്യര്‍ഥിച്ച് വീട്ടിലത്തെുന്നത് വോട്ടര്‍മാര്‍ക്ക് പുത്തരിയല്ല. പക്ഷേ, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വാര്‍ഡിലെ വോട്ടര്‍മാരാകെ ആശയക്കുഴപ്പത്തിലാണ്. രാവിലെ ചേട്ടന്‍ വന്നു പറയുന്നു വോട്ട് അദ്ദേഹത്തിന് നല്‍കണമെന്ന്. വോട്ട് കൊടുക്കണമെന്ന അഭ്യര്‍ഥനയുമായി ഉച്ചക്ക് അനുജന്‍ തൊഴുകൈയോടെ വീട്ടുപടിക്കല്‍. വൈകീട്ട് ദാ... വരുന്നു അവരുടെ അനന്തരവന്‍ സമ്മതിദാനാവകാശം അദ്ദേഹത്തിന് നല്‍കണമെന്ന വിനീതമായ അപേക്ഷയോടെ.
കോളജ് അധ്യാപികയും മുന്‍മേയറുമായ സിറ്റിങ് കൗണ്‍സിലറുടെ വാര്‍ഡില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ജനപിന്തുണ തെളിയിക്കാന്‍ പാടുപെടുന്നത്. ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനുപിന്നില്‍ രസകരമായ കഥയുണ്ടെന്നാണ് പ്രാദേശവാസികള്‍ പറയുന്നത്. മുന്‍ കൗണ്‍സിലറും സ്ഥലത്തെ പ്രധാനിയുമാണ് സ്ഥാനാര്‍ഥികളില്‍ ചേട്ടന്‍. ജനനം 1947നുശേഷമായതിനാല്‍ സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ളെന്ന ഒറ്റ ദു$ഖം മാത്രമേയുള്ളൂ. പക്ഷേ, സ്വാതന്ത്ര്യാനന്തരം നാട്ടില്‍ നടന്ന മിക്ക സമരങ്ങളിലും പങ്കെടുത്ത് പൊലീസിന്‍െറ ക്രൂര മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ്. സമരമുഖങ്ങളിലെ കൊടുങ്കാറ്റായ ഖദര്‍ വേഷധാരി. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഇന്നല്ളെങ്കില്‍ നാളെ സോണിയാജിയോ മകന്‍ രാഹുല്‍ജിയോ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ എത്തുമെന്നും അന്ന് ഗ്രൂപ്പുകളിയില്‍ ഒതുങ്ങിപ്പോയ സ്വന്തം രാഷ്ട്രീയജീവിതത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്നും സ്വപ്നം കണ്ടുനടക്കുന്ന ഒരസാധാരണ കോണ്‍ഗ്രസുകാരന്‍.
ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്നം എപ്പോള്‍ പൂവണിയും എന്നുചോദിച്ചാല്‍ മോദിക്കുപോലും മൂന്നുവട്ടം ആലോചിക്കേണ്ടിവരും. എന്നാല്‍ അനുജന്‍ സ്ഥാനാര്‍ഥിയുടെ സ്ഥിതി അതല്ല. സംഭവം പൂവണിയാന്‍ ഇനി എത്ര മാസം, ദിവസം, നാഴിക, വിനാഴിക എന്നുവരെ കൃത്യമായി പ്രവചിച്ചുകളയുന്ന പ്രകൃതം. അവസരവും കാറ്റും അനുകൂലമാണെന്ന് കണ്ട് കട്ടമരത്തില്‍ മീന്‍പിടിക്കാന്‍ പോകുന്ന മുക്കുവന്‍െറ മനസ്സാണ് പുള്ളിക്ക്. വാര്‍ഡില്‍ നിന്ന് മൃഗീയഭൂരിപക്ഷത്തില്‍ ജയിച്ച് നഗരസഭയുടെ നടുത്തളത്തില്‍ ഇറങ്ങാമെന്ന് ഇടക്കിടെ സ്വപ്നം കണ്ടുകഴിയുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലത്തെിയത്.
പിന്നോട്ടും അമാന്തിച്ചില്ല ചേട്ടനേക്കാള്‍ മുന്നേ നാമനിര്‍ദേശപട്ടിക സമര്‍പ്പിച്ച് ഗോദയില്‍ ഇറങ്ങി വിദ്വാന്‍. കുടുംബത്തില്‍നിന്ന് ഒരു കൗണ്‍സിലര്‍ ഉണ്ടായാല്‍ അതു നീയായിരിക്കുമെന്ന് അമ്മാവന്മാരും ബന്ധുക്കളും പലതവണ വാഗ്ദാനം നല്‍കിയതിന്‍െറ പശ്ചാത്തലത്തിലാണ് അനന്തരവനില്‍ പാര്‍ലമെന്‍ററി മോഹം ഉദിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇവരുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസ്സുകളോടെ കൗണ്‍സിലറാവാന്‍ കൊതിച്ചിരിക്കയായിരുന്നു അനന്തരവന്‍. പക്ഷേ, കാര്യത്തോട് അടുത്തപ്പോള്‍ അമ്മാവന്മാരുടെ തനിസ്വരൂപം കണ്ട് മരുമകന്‍ ഞെട്ടി. എങ്കിലും തോറ്റുകൊടുക്കാന്‍ മനസ്സ് അനുവദിച്ചില്ല. വീട്ടുകാര്‍ കണ്ടു പൊരുത്തം നോക്കി കൊടുക്കല്‍വാങ്ങലുകളെപ്പറ്റി ധാരണയുമായി വിവാഹ നിശ്ചയം ഉറപ്പിച്ച പെണ്ണിനെ മറ്റൊരുത്തന്‍ അടിച്ചുകൊണ്ടുപോകാന്‍ തയാറായാല്‍ ഏതൊരു യുവാവും ചെയ്യുന്നതേ ഈ അനന്തരവന്‍ അമ്മാവന്മാരോട് ചെയ്തുള്ളൂ എന്നതാണ് ഏക ആശ്വാസം.
അമ്മാവന്മാരും പ്രബുദ്ധരായ സമ്മതിദായകര്‍ ഒന്നടങ്കം തന്നെ വിജയമാല്യം അണിയിച്ച് കൗണ്‍സിലറാക്കി നഗരസഭയിലേക്ക് പറഞ്ഞുവിടുമെന്ന ചിരകാല മോഹത്തിന്‍െറ കടയ്ക്കലാണ് അമ്മാവന്മാര്‍തന്നെ മഴുചാരി വെച്ചിരിക്കുന്നത്. ഇത് സഹിക്കാന്‍ ഒരിക്കലും ഈ അനന്തരവന്‍ ഒരുക്കമല്ല. അതുകൊണ്ടാണ് സ്വയംവരമായാലും ഗുസ്തിയാണെങ്കിലും ഒരുകൈ നോക്കാമെന്ന ലക്ഷ്യവുമായി അമ്മാവന്മാരെ പാഠം പഠിപ്പിക്കാന്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചത്. ആധാരം എഴുതിയും എഴുത്താശാന്മാരുടെ നേതാവായും ഉപജീവനം നടത്തിവരുന്ന അനന്തരവന്‍ നാമനിര്‍ദേശപത്രിക കൊടുത്തപ്പോള്‍ കൂട്ടത്തില്‍ മൂത്തമ്മാവന് ഒരു പണികൂടി കൊടുക്കാന്‍ മറന്നില്ല. മൂത്തകോണ്‍ഗ്രസുകാരനായ അമ്മാവനും യൂത്തനായ അനന്തരവനും ഇലക്ഷന്‍ കമീഷണറോട് ഒരേ ചിഹ്നം ആവശ്യപ്പെട്ടതാണ് സംഭവത്തിന്‍െറ കൈ്ളമാക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
