Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപ്ലേ-ഓഫ് കാണാതെ പലരും...

പ്ലേ-ഓഫ് കാണാതെ പലരും പുറത്ത്

text_fields
bookmark_border
പ്ലേ-ഓഫ് കാണാതെ പലരും പുറത്ത്
cancel

കൊച്ചി: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ജില്ലാ പഞ്ചായത്തിലേക്ക് 150 സ്ഥാനാര്‍ഥികള്‍. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എം.ജി. രാജമാണിക്യമാണ് ഇക്കാര്യം അറിയിച്ചത്. ആകെ 152 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഇതില്‍ രണ്ടുപേരുടെ പത്രികയാണ് തള്ളിയത്. പിന്താങ്ങുന്നതും നിര്‍ദേശിക്കുന്നതുമായ വ്യക്തികള്‍ അതത് ഡിവിഷനുകളില്‍ ഉള്‍പ്പെടണമെന്ന മാനദണ്ഡം പാലിക്കാത്തതിനാലാണ് പത്രിക തള്ളിയത്. പുല്ലുവഴി ജില്ലാപഞ്ചായത്ത് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാര്‍ഥി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജി ജോസഫിന്‍െറ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. കോടനാട് ഡിവിഷനിലെ പ്രവര്‍ത്തകന്‍ നിര്‍ദേശകനായതാണ് പത്രിക തള്ളാന്‍ കാരണമായത്.

കോണ്‍ഗ്രസ് നേതാവ് ബേസില്‍ പോളും സി.പി.എം നേതാവ് പി.കെ. സോമനുമാണ് ഇവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍. വെങ്ങോലയില്‍ നിന്ന് പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥിയാണ് അസാധുവാക്കപ്പെട്ട മറ്റൊരാള്‍. ജില്ലാ പഞ്ചായത്ത്, പറവൂര്‍ താലൂക്ക്, കൊച്ചി കോര്‍പറേഷന്‍, വടവുകോട് ബ്ളോക്, അങ്കമാലി ബ്ളോക്, വൈപ്പിന്‍ ബ്ളോക്, പള്ളുരുത്തി ബ്ളോക്, വടവുകോട് ബ്ളോക്, പാറക്കടവ് ബ്ളോക്, വാഴക്കുളം ബ്ളോക്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളായ കളമശ്ശേരി, നോര്‍ത് പറവൂര്‍, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് കലക്ടേറേറ്റില്‍ പൂര്‍ത്തിയായത്. ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആറുപേര്‍ വ്യാഴാഴ്ചതന്നെ പത്രിക പിന്‍വലിച്ചു. 17ന് മൂന്നു മണിവരെ പത്രിക പിന്‍വലിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തില്‍ ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍വിഭാഗം എതിര്‍പ്പ് ഉന്നയിച്ചെങ്കിലും പിന്നീട് വാദം പൂര്‍ത്തിയാക്കി യോഗ്യമാണെന്നു തീര്‍പ്പു കല്‍പിച്ചു. ചെറായി 5, മൂത്തകുന്നം 5, കറുകുറ്റി 7, മലയാറ്റൂര്‍ 6, കാലടി 4, കോടനാട് 3, പുല്ലുവഴി 4, ഭൂതത്താന്‍ കെട്ട് 8, നേര്യമംഗലം 5, വാരപ്പെട്ടി 6, ആവോലി 5, വാളകം 7, പാമ്പാക്കുട 7, ഉദയംപേരൂര്‍ 6, മുളന്തുരുത്തി 5, കുമ്പളങ്ങി 6, പുത്തന്‍കുരിശ് 4, കോലഞ്ചേരി 4, വെങ്ങോല 6, എടത്തല 10, കീഴ്മാട് 7, നെടുമ്പാശേരി 5, ആലങ്ങാട് 6, കടുങ്ങല്ലൂര്‍ 5, കോട്ടുവള്ളി 5, വല്ലാര്‍പാടം 4, വൈപ്പിന്‍ 5 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.

കൊച്ചി നഗരസഭയിലെ നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി പി.വി. അതികായന്‍െറ അടക്കം എട്ടു പേരുടെ പത്രിക തള്ളി. അതേസമയം, പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ശനിയാഴ്ചയോടെ ഡമ്മി സ്ഥാനാര്‍ഥികളടക്കമുള്ളവര്‍ മത്സരരംഗത്തുനിന്ന് ഒഴിവാകും. ആകെ 558 സ്ഥാനാര്‍ഥികളാണ് നഗരസഭയിലുള്ളത്. പശ്ചിമകൊച്ചി മേഖലയില്‍ ഫോര്‍ട്ട്കൊച്ചി മുതല്‍ ചുള്ളിക്കല്‍ വരെയുള്ള ഡിവിഷനുകളിലെ പരിശോധന ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ ഓഫിസില്‍ നടന്നു. ഇവിടെ പരിശോധിച്ച 201 പത്രികകളില്‍ 198 എണ്ണം അംഗീകരിച്ചു. ഇവിടെ മൂന്നെണ്ണമാണ് തള്ളിയത്.

 ജി.സി.ഡി.എയില്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ 26 മുതല്‍ 50 വരെ വാര്‍ഡുകളില്‍ ആകെ ലഭിച്ച 177 പത്രികകളില്‍ ഒന്നു മാത്രമാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. 26ാം വാര്‍ഡ് നസ്രത്തില്‍നിന്ന് 11 പേര്‍ പത്രിക നല്‍കിയതില്‍ മേരി ഫാത്തിമ സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. പത്രിക സമര്‍പ്പിച്ചവരില്‍ 81 പേര്‍ പുരുഷന്മാരും 95 പേര്‍ വനിതകളുമാണ്. ആകെ 176 പത്രികകളാണ് അംഗീകരിച്ചത്.
വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ.

ഫോര്‍ട്ട്കൊച്ചി (ഒന്ന്)^07, കല്‍വത്തി^10,  ഈരവേലി^ഒമ്പത്,  കരിപ്പാലം^8, മട്ടാഞ്ചേരി^11, കൊച്ചങ്ങാടി^11, ചെറളായി^6, പനയപ്പിള്ളി^7, ചക്കാമാടം^10, കരിവേലിപ്പടി^9, തോപ്പുംപടി^7, തറേഭാഗം^6, കടേഭാഗം^6, തഴുപ്പ്^12, ഇടക്കൊച്ചി നോര്‍ത്^5, ഇടക്കൊച്ചി സൗത്^7, പെരുമ്പടപ്പ്^5, കോണം^6, കച്ചേരിപ്പടി^11, നമ്പ്യാപുരം^6, പുല്ലാര്‍ദേശം^4, മുണ്ടംവേലി^13, മാന്നാശ്ശേരി^7, മൂലങ്കുഴി^8, ചുള്ളിക്കല്‍^8 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.

നസ്രത്ത്^10, ഫോര്‍ട്ട്കൊച്ചി^8, അമരാവതി^8, ഐലന്‍ഡ്^6, ഐലന്‍ഡ് സൗത്^5, വടുതല വെസറ്റ്^6, വടുതല ഈസ്റ്റ^8, എളമക്കര നോര്‍ത്^5, പുതുക്കലവട്ടം^7, പോണേക്കര^7, കുന്നുംപുറം^7, ഇടപ്പള്ളി^10, ദേവകുളങ്ങര^8, കറുകപ്പിള്ളി^6, മാമംഗലം^9, പാടിവട്ടം^5, വെണ്ണല^10, പാലാരിവട്ടം^7, കാരണക്കോടം^6, തമ്മനം^7, ചക്കരപ്പറമ്പ്^8, ചളിക്കവട്ടം^5, പൊന്നുരുന്നി ഈസ്റ്റ്^5, വൈറ്റില^7, ചമ്പക്കര^6 എന്നിങ്ങനെയാണ് അംഗീകരിച്ച പത്രികകളുടെ എണ്ണം. കലക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ 188 പത്രികകളാണ് പരിഗണിക്കപ്പെട്ടത്. ഇതില്‍ 184 സ്ഥാനാര്‍ഥികള്‍ യോഗ്യത നേടി. 127 പുരുഷമാരും 57 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story