പാര്‍ട്ടിയോട് പിണങ്ങാതെ റോസി എല്‍.ഡി.എഫില്‍
text_fieldsതൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫില്‍ ആദ്യ പൊട്ടിത്തെറി. ജനതാദള്‍^യു പ്രതിനിധിയായി നിലവിലെ ഭരണസമിതിയിലെ എം.എല്‍. റോസി സ്വന്തം പാര്‍ട്ടിയോട് പിണങ്ങാതെ മുന്നണി വിട്ട് എല്‍.ഡി.എഫ് പാളയത്തിലത്തെി. എല്‍.ഡി.എഫ് സ്വതന്ത്രയായി കാളത്തോട് ഡിവിഷനില്‍ മത്സരിക്കാന്‍ പിന്തുണ അഭ്യര്‍ഥിച്ച് എല്‍.ഡി.എഫിന് കത്ത് നല്‍കിയതായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോസി പറഞ്ഞു. താന്‍ ആവശ്യപ്പെട്ട കാളത്തോട് ഡിവിഷന്‍ സീറ്റ് അനുവദിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറാവാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് റോസി തുറന്നു പറഞ്ഞു.
1995 മുതല്‍ തൃശൂര്‍ നഗരസഭാംഗമായ റോസി 2010^‘15 കാലത്തെ ഭരണസമിതിയിലൊഴികെ ഇടതുപക്ഷത്ത് തന്നെയായിരുന്നു. ജനതാദളിലെ പിളര്‍പ്പിനെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ പക്ഷത്ത് നിലകൊണ്ടാണ് ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതിയില്‍ യു.ഡി.എഫ് പക്ഷത്തിരുന്നത്. മൂന്നുവര്‍ഷം പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്ണായും പ്രവര്‍ത്തിച്ചു. റോസി കഴിഞ്ഞ തവണ മത്സരിച്ച പറവട്ടാനി ഡിവിഷന്‍ ഇത്തവണ പട്ടികജാതി സംവരണമാണ്.
കോണ്‍ഗ്രസ് നേതൃത്വം ഘടകക്ഷികളോട് പുലര്‍ത്തുന്ന അവഗണന കോര്‍പറേഷനില്‍ താനും അനുഭവിച്ചുവെന്ന് റോസി പറഞ്ഞു. വികസന ചര്‍ച്ചകളിലൊന്നും പങ്കെടുപ്പിക്കാറില്ല. യു.ഡി.എഫിലെ അനൈക്യം കാരണം കമ്മിറ്റി യോഗം ചേരാറില്ല. കഴിഞ്ഞ തവണ കോര്‍പറേഷനിലേക്ക് ഏറ്റവുമധികം ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് താനാണ്. 15945 വോട്ടാണ് അധികം നേടിയത്. തന്‍െറ ഡിവിഷന്‍െറ പകുതിയലധികം ഇപ്പോള്‍ കാളത്തോട് ഡിവിഷനിലാണ്. അതുകൊണ്ടാണ് അത് ചോദിച്ചത്. പാര്‍ട്ടിക്ക് അനുവദിച്ച മുക്കാട്ടുകര, പറവട്ടാനി, നെടുപുഴ സീറ്റുകള്‍ തിരിച്ചു തരാമെന്നും കാളത്തോട് മാത്രം മതിയെന്നും ജെ.ഡി^യു ജില്ലാ പ്രസിഡന്‍റ് യൂജിന്‍ മൊറേലി യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
റോസി എല്‍.ഡി.എഫിലേക്ക് പോയാലും കാളത്തോട് ഡിവിഷനില്‍ ജയിക്കില്ളെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അതില്‍ തനിക്ക് പ്രതിഷേധമുണ്ട്. ഇത്തവണ ജയിച്ചു കാണിക്കാം ^റോസി പറഞ്ഞു.ജനതാദള്‍^എസില്‍ ചേരാന്‍ ഇപ്പോള്‍ പരിപാടിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. എല്‍.ഡി.എഫ് തന്‍െറ അപേക്ഷ പരിഗണിക്കുമെന്നും പ്രതീക്ഷയുണ്ടെന്ന് റോസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
