കോഴിക്കോടിന്‍െറ വികസനം യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു -കോടിയേരി
text_fieldsകോഴിക്കോട്: മഹാനഗരമാവേണ്ട കോഴിക്കോടിന്‍െറ വികസനം യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയ കണ്‍വെന്‍ഷനില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കോടിയേരി പ്രകാശനം ചെയ്തു. കരിപ്പൂര്‍ വിമാനത്താവളവും സ്മാര്‍ട്ട് സിറ്റി പദ്ധതിയും മെട്രോ റെയില്‍ പദ്ധതിയുമെല്ലാം അട്ടിമറിച്ചു. മത ഭ്രാന്തന്മാരുടെ നാടാക്കി കേരളത്തെ മാറ്റാനാണ് ആസൂത്രിത നീക്കം.
ചില സാമുദായിക സംഘടനകളെ വര്‍ഗീയമായി സംഘടിപ്പിച്ച് വര്‍ഗീയ വിഭജനമുണ്ടാക്കാനാണ് ആര്‍.എസ്.എസ് പദ്ധതി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി വന്നാല്‍ ഇടതുപക്ഷം തകരുമെന്നും അതുവഴി നേട്ടമുണ്ടാക്കാനാവുമെന്നും കരുതി ഉമ്മന്‍ ചാണ്ടി, ആര്‍.എസ്.എസ് അജണ്ടയുടെ സഹായിയായി മാറുകയാണ്. എന്നാല്‍, ആര്‍.എസ്.എസ് അജണ്ട നടപ്പാക്കിയാല്‍ ആദ്യം തകരുക കോണ്‍ഗ്രസാണെന്ന് മനസ്സിലാക്കണം. ഗുജറാത്തിലെ ഉമ്മന്‍ ചാണ്ടിമാരാണ് മോഡിക്ക് വഴിയൊരുക്കിക്കൊടുത്തത്. മഹാത്മഗാന്ധിയുടെ നാട്ടില്‍ ഗോദ്സെക്ക് വഴിയൊരുക്കിയത് അവിടത്തെ ഉമ്മന്‍ ചാണ്ടിമാരാണ്. ജാതി^മത ^വര്‍ഗീയ ശക്തികള്‍ ഉറഞ്ഞാടിയ 87ലെ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. അന്നത്തെപോലെ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അതിന്‍െറ ആദ്യപടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാവുകയെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
