കാരായിമാരുടെ സ്ഥാനാര്‍ഥിത്വം: വി.എസ് നിലപാട് വ്യക്തമാക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസിലുള്‍പ്പെട്ട കാരായി രാജന്‍െറയും ചന്ദ്രശേഖരന്‍െറയും സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കാരായിമാരെ സ്ഥാനാര്‍ഥികളാക്കിയതിലൂടെ അക്രമ രാഷ്ട്രീയത്തിന്‍െറ അപ്പോസ്തലന്‍മാരാണ് സി.പി.എമ്മെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ജനങ്ങളെ വര്‍ഗീയമായും ജാതീയമായും വിഭജിച്ച് നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പി^സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടക്കില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ ആര്‍ക്കും അവകാശമുണ്ടെങ്കിലും വര്‍ഗീയതയുടെ പേരിലുള്ള പാര്‍ട്ടികളെ ജനം അംഗീകരിക്കില്ല. അത്തരം പാര്‍ട്ടികളെ ഒപ്പംചേര്‍ത്ത് അധികാരം നേടാമെന്ന ബി.ജെ.പിയുടെ മോഹം മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാകും.
തെരഞ്ഞെടുപ്പ് അക്രമ^വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും.സി.പി.എമ്മിനെ ഇന്നത്തെ ദുരന്തത്തിലത്തെിച്ചത് നയത്തിലും പരിപാടിയിലും ഉണ്ടായ അവരുടെ അപചയമാണ്. കാലാകാലങ്ങളില്‍ ഭൂരിപക്ഷ^ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച സി.പി.എം നടപടിമൂലം അവരുടെ പ്രവര്‍ത്തകര്‍ ഇന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായി ഒഴുകുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഇടതുമുന്നണിയുമാണ് യു.ഡി.എഫിന്‍െറ മുഖ്യശത്രു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നിയമപരമായി മാത്രമേ സര്‍ക്കാറിന് പ്രര്‍ത്തിക്കാനാകൂവെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
