നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍
text_fields•നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും ദിവസങ്ങളില്‍ വൈകുന്നേരം മൂന്നിനുശേഷം പത്രിക സമര്‍പ്പിക്കാന്‍ പാടില്ല.
•സ്ഥാനാര്‍ഥിയോ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കരുത്.
•നാമനിര്‍ദേശപത്രിക നിശ്ചിത രണ്ടാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കണം.
•പത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം.
•സ്ഥാനാര്‍ഥി, മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതും എന്നാല്‍ നാമനിര്‍ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന നിയോജകമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതുമാണ്.
•ഒരാള്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പാടില്ല.
•സ്ഥാനാര്‍ഥി യഥാവിധി പണം കെട്ടിവെക്കുകയും സത്യപ്രതിജ്ഞ അല്ളെങ്കില്‍ ദൃഢപ്രതിജ്ഞ എടുക്കുകയും വേണം.
•സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രികയില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തണം.
•സ്ഥാനാര്‍ഥി മറ്റ് ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനാണെങ്കില്‍ ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ പ്രസക്ത ഭാഗമോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ പത്രികക്കൊപ്പമോ അല്ളെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കേണ്ടതാണ്്.
•സ്വീകരിക്കപ്പെട്ട നാമനിര്‍ദേശപത്രികകളുടെ കാര്യത്തില്‍ അവ സ്വീകരിക്കാനിടയായ കാരണങ്ങള്‍ വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു പത്രിക സ്വീകരിച്ചതില്‍ ആക്ഷേപം ഉന്നയിച്ചാല്‍ എന്തുകൊണ്ട് ആ പത്രിക സ്വീകരിച്ചെന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
