പ്രഫഷണല്‍ ബോക്സിങ്: വിജേന്ദര്‍ സിങ്ങിന് വിജയത്തുടക്കം
text_fieldsമാഞ്ചസ്റ്റര്‍: പ്രഫഷണല്‍ ബോക്സിങ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന് വിജയത്തുടക്കം. ബ്രിട്ടീഷ് താരം സോണി വൈറ്റിനെയാണ് വിജേന്ദര്‍ ഇടിച്ചൊതുക്കിയത്. മൂന്നാം റൗണ്ടില്‍ വിജേന്ദറിന്‍െറ ശക്തമായ ഇടിയേറ്റ് സോണി വൈറ്റ് വീണതിനെ തുടര്‍ന്ന് റഫറി മത്സരം അവസാനിപ്പിക്കുകയും വിജേന്ദറിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ക്യൂന്‍സ്ബെറി പ്രമോഷന്സുമായി കഴിഞ്ഞ ജൂലൈയിലാണ് വിജേന്ദര്‍ കരാര്‍ ഒപ്പിട്ടത്. പ്രഫഷണല്‍ ബോക്സിങ് രംഗത്ത് മുന്‍പരിചയമുള്ള സോണി വൈറ്റിനെ തോല്‍പ്പിക്കാന്‍ സാധിച്ചത് വിജേന്ദറിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ മാസം 30നാണ് വിജേന്ദറിന്‍െറ അടുത്ത മത്സരം. നേരത്തെയും ഇന്ത്യന്‍ താരങ്ങള്‍ പ്രഫഷണല്‍ ബോക്സിങ് രഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും ആര്‍ക്കും ഇത്രയേറെ ശ്രദ്ധ നേടാന്‍ സാധിച്ചിട്ടില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
