Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightന്യൂസിലന്‍ഡിനെതിരെ...

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി

text_fields
bookmark_border
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി
cancel

നെല്‍സണ്‍: ന്യൂസിലന്‍ഡ് എ ടീമിനെതിരെ രണ്ടു മത്സരങ്ങളില്‍ ജയം നേടിയ ആത്മവിശ്വാസവുമായി സീനിയര്‍ ടീമിനെ നേരിട്ട ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചത്. അഞ്ചാം മിനിറ്റില്‍തന്നെ ആതിഥേയര്‍ മുന്നിലത്തെി. പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലത്തെിച്ച് നിക് ഹെയ്ഗാണ് 1^0 ലീഡ് ന്യൂസിലന്‍ഡിന് സമ്മാനിച്ചത്. 27ാം മിനിറ്റില്‍ ജേറഡ് പഞ്ചിയ ഫീല്‍ഡ് ഗോളിലൂടെ 2^0 എന്ന നിലയിലാക്കി.  ബുധനാഴ്ചയാണ് അടുത്ത മത്സരം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story