ഐ.എസ്.എല്‍: ബ്ളാസ്റ്റേഴ്സ് കൊച്ചിയില്‍
text_fieldsകൊച്ചി: ഐ.എസ്.എല്‍ രണ്ടാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് ടീമംഗങ്ങള്‍ കൊച്ചിയിലത്തെി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഇന്‍ഡിഗോ വിമാനത്തിലാണ് ടീമംഗങ്ങള്‍ കൊച്ചിയിലത്തെിയത്. ആവേശകരമായ വരവേല്‍പാണ് ടീമിനൊരുക്കിയത്. മഞ്ഞവസ്ത്രമണിഞ്ഞാണ് ഭൂരിഭാഗം ആസ്വാദകരും എത്തിയത്. ബ്ളാസ്റ്റേഴ്സിന്‍െറ മഞ്ഞക്കൊടിയേന്തി, താരങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ജയ് വിളിച്ചായിരുന്നു വരവേല്‍പ്. ശനിയാഴ്ച ടീം താമസിക്കുന്ന ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ താരങ്ങള്‍ക്ക് കേരള ശൈലിയില്‍ വരവേല്‍പ് നല്‍കും. ഞായറാഴ്ച ടീം കൊച്ചി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ആറിന് നോര്‍ത് ഈസ്റ്റ് യൂനൈറ്റഡുമായാണ് ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യമത്സരം. ഹോം മത്സരത്തിനായി എത്തുമെന്ന് ടീം ഉടമ സചിന്‍ ടെണ്ടുല്‍കറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
