Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightദേശീയ ജൂനിയര്‍...

ദേശീയ ജൂനിയര്‍ ത്രോബാള്‍: കേരള ടീമുകള്‍ സെമിയില്‍

text_fields
bookmark_border
ദേശീയ ജൂനിയര്‍ ത്രോബാള്‍: കേരള ടീമുകള്‍ സെമിയില്‍
cancel


കൊച്ചി: ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളജില്‍ നടക്കുന്ന 26ാമത് ദേശീയ ജൂനിയര്‍ ത്രോബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ-വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ തെലങ്കാനയെ 15^9, 17^15 എന്ന സ്കോറിന് തോല്‍പിച്ചാണ് പുരുഷ ടീം സെമിയിലത്തെിയത്. മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കേരള വനിതകള്‍ സെമിയില്‍ കടന്നത്. സ്കോര്‍: 15^3 15^2. ഞായറാഴ്ച രാവിലെ നടക്കുന്ന സെമിയില്‍ പുരുഷ ടീം മധ്യപ്രദേശിനെയും വനിതാ ടീം തെലങ്കാനയെയും നേരിടും. ഡല്‍ഹിയും തമിഴ്നാടും തമ്മിലാണ് വനിതാ വിഭാഗത്തിലെ രണ്ടാം സെമി.  ഫൈനല്‍ മത്സരങ്ങള്‍ ഉച്ചക്ക് രണ്ടിന് ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story