ഒടുവില്‍ ബോള്‍ട്ടിനെ വീഴ്ത്തിയത് ക്യാമറമാന്‍
text_fieldsബെയ്ജിങ്: ഒടുവില്‍ കിളിക്കൂടില്‍ ബോള്‍ട്ട് വീണു. തന്‍െറ വിജയങ്ങളേറെക്കണ്ട പ്രിയപ്പെട്ട സ്റ്റേഡിയത്തില്‍ തന്നെ വീഴ്ത്തിയത് എതിരാളികളായിരുന്നില്ല. പേരറിയാത്ത ഒരു ചൈനിസ് ക്യാമറാമാന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലെ ഉജ്വല വിജയത്തിനു ശേഷമായിരുന്നു ബോള്‍ട്ടിന്‍െറ അപ്രതീക്ഷിത വീഴ്ച. വിജയത്തിനു ശേഷം സ്റ്റേഡിയത്തെ വലം വെക്കുമ്പോഴാണ് സംഭവം.
ബോള്‍ട്ടിന് പിന്നിലായി വന്ന ക്യാമറമാന്‍ സഞ്ചരിച്ചിരുന്ന യന്ത്രം ഓട്ടോമാറ്റിക് ക്യാമറകള്‍ക്കായി സംവിധാനിച്ച ട്രാക്കില്‍ തട്ടി മറിയുകയായിരുന്നു. ക്യാമറയും കൊണ്ട് ക്യാമറമാന്‍ വീണതാകട്ടേ ബോള്‍ട്ടിന്‍െറ ശരീരത്തിലേക്കും. വീണ ഉടനെ ബോള്‍ട്ട് എഴുന്നേറ്റു ചിരിച്ച് തനിക്ക് പ്രശ്നമൊന്നുമില്ല എന്ന് അറിയിച്ചു. ക്യാമറമാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു തമാശ രൂപത്തില്‍ ബോള്‍ട്ട് ബി.ബി.സിയോട് വ്യക്തമാക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ക്യാമറമാന്‍ ശരിക്കും വിജയിച്ചു^ബോള്‍ട്ട് വ്യക്തമാക്കി.
UHHHH WHAT?! A cameraman on a SEGWAY just took out BOLT. #Beijing2015 pic.twitter.com/LbHRiikoEI
— FloTrack (@FloTrack) August 27, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
