രോഹിത്, ശ്രീകാന്ത്, ജിതു റായ് അര്‍ജുന തിളക്കത്തില്‍
text_fieldsന്യൂഡല്‍ഹി: 17 പേരുടെ അര്‍ജുന പുരസ്കാര പട്ടികയില്‍ ഒരേയൊരു മലയാളി സാന്നിധ്യമായി ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്. കഴിഞ്ഞ വര്‍ഷം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ പുരസ്കാരം നേടിയിരുന്നു.
നിരവധി തവണ അധികൃതര്‍ തഴഞ്ഞ ടോം ജോസഫിനെ പത്താമൂഴത്തില്‍ അവാര്‍ഡിന് പരിഗണിച്ചായിരുന്നു അന്ന് കപില്‍ദേവിന്‍െറ നേതൃത്വത്തിലെ കമ്മിറ്റി പരിഹാരം ചെയ്തത്.
ശ്രീജേഷിനു പുറമെ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തുമാണ് ഇപ്പോഴത്തെ 17 അംഗ പട്ടികയിലെ സൂപ്പര്‍താരങ്ങള്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ 264 റണ്‍സുമായി രോഹിത് റെക്കോഡ് കുറിച്ചിരുന്നു.
ബാഡ്മിന്‍റണ്‍ സിംഗ്ള്‍സ് റാങ്കിങ്ങില്‍ അഞ്ചാംറാങ്കിലത്തെിയ ശ്രീകാന്ത്, സ്വിസ് ഓപണ്‍ ഗ്രാന്‍ഡ്പ്രീ, ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം മൂന്ന് കിരീടങ്ങള്‍ നേടി.
സര്‍വീസസിന്‍െറ ഷൂട്ടിങ് താരമായ ജിതു റായ് ഇന്ത്യയില്‍നിന്ന് റിയോ ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യ ഷൂട്ടറായിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജിംനാസ്റ്റിക്സില്‍ സ്വര്‍ണമണിഞ്ഞാണ് ദിപ കര്‍മാകര്‍ മിന്നിയത്. ബോക്സിങ് താരം മന്ദീപ് സിങ്ങിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും വെള്ളി മെഡലുകള്‍ അര്‍ജുന നേട്ടത്തിന് കാരണമായി.
അര്‍ജുന പുരസ്കാര ജേതാക്കള്‍
പി.ആര്‍. ശ്രീജേഷ് (ഹോക്കി), ദീപ കര്‍മാകര്‍ (ജിംനാസ്റ്റിക്സ്), ജിതു റായ് (ഷൂട്ടിങ്), സന്ദീപ്കുമാര്‍ (ആര്‍ച്ചറി), മന്ദീപ് ജന്‍ഗ്ര (ബോക്സിങ്), ബബിത (ഗുസ്തി), ബജ്റാങ് (ഗുസ്തി), രോഹിത് ശര്‍മ (ക്രിക്കറ്റ്), കെ. ശ്രീകാന്ത് (ബാഡ്മിന്‍റണ്‍), സ്വാന്‍സിങ് വിര്‍ക് (റോവിങ്), സതീഷ് ശിവലിംഗ (വെയ്റ്റ്ലിഫ്റ്റിങ്), സന്തോയ് ദേവി (വുഷു), ശരത് ഗെയ്ക്വാദ് (പാരാസെയ്ലിങ്), എം.ആര്‍. പൂവമ്മ (അത്ലറ്റിക്സ്), മഞ്ജിത് ചില്ലാര്‍ (കബഡി), അഭിലാഷ് മാത്രെ (കബഡി), അനൂപ്കുമാര്‍ യാമ (റോളര്‍സ്കേറ്റിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
