ആഹ്ളാദത്തില്‍ പാറാട്ടുവീട്
text_fields
പള്ളിക്കര: അര്‍ജുന അവാര്‍ഡ് നേടിയ ശ്രീജേഷ് യൂറോപ്യന്‍ പര്യടനത്തിലാണെങ്കിലും പള്ളിക്കര പാറാട്ടുവീട്ടില്‍ സന്തോഷം അലതല്ലുന്നു. കഴിഞ്ഞ 31നാണ് ശ്രീജേഷ് സ്പെയിനിലേക്ക് പോയത്. ഫ്രാന്‍സിനും സ്പെയിനിനും എതിരെയുള്ള കളിയാണ് ഇപ്പോള്‍ നടക്കുന്നത്. വരുന്ന 15ന് നാട്ടില്‍ തിരിച്ചത്തെും. വൈകുന്നേരം 4.30ന് ശ്രീജേഷ് പാറാട്ട്വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മാതാപിതാക്കളായ രവീന്ദ്രനും ഉഷാകുമാരിക്കുമൊപ്പംസന്തോഷം പങ്കിട്ടു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ മകള്‍ അനുശ്രീക്ക് നാല് മാസം മാത്രമാണ് പ്രായം ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു വയസ്സാണ്. അവാര്‍ഡ് വിവരം അറിഞ്ഞതോടെ നാട്ടുകാരും പരിസരവാസികളും വീട്ടിലത്തെി. എല്ലാവര്ക്കും ലഡു നല്കി വീട്ടുകാര്‍ സീകരിച്ചു. അവാര്‍ഡ് പ്രതീക്ഷിച്ചതാണ്. എഷ്യന്‍ ഗെയിംസിലെ തിളക്കമാര്‍ന്ന വിജയമായിരിക്കും അര്‍ജുന അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായതെന്നും ശ്രീജേഷിന്‍െറ ഭാര്യ ഡോ. അനീഷ്യ പറഞ്ഞു. മകനെ അര്‍ജുന അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ട്. എല്ലാം ദൈവാനുഗ്രഹമാണെന്നും പിതാവ് രവീന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
