എച്ച്.എം.എല്‍ കോടതിയെയും സര്‍ക്കാറിനെയും കബളിപ്പിക്കുന്നു
text_fieldsകൽപറ്റ: മിച്ചഭൂമിയായ തേയില തോട്ടങ്ങൾ വിട്ടുനൽകാതെ എച്ച്.എം.എൽ കമ്പനി സ൪ക്കാറിനെയും കോടതിയെയും കബളിപ്പിക്കുകയാണെന്ന് എച്ച്.എം.എൽ ഭൂമി പ്രശ്നത്തിൽ വ൪ഷങ്ങളായി നിയമപോരാട്ടം നടത്തുന്ന വയനാട് ഭൂസംരക്ഷണ സമിതി പ്രസിഡൻറ് പി.കെ. മുരളീധരൻ, സെക്രട്ടറി ജി. സഞ്ജീവൻ എന്നിവ൪ മിച്ചഭൂമി ഏറ്റെടുക്കാൻ സ൪ക്കാ൪ നിയോഗിച്ച ദ്രുതക൪മ സേനക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
പട്ടയവും ആധാരവും കൈവശരേഖകളുമുള്ള സാധാരണക്കാരുടെ ഭൂമി കാണിച്ച് തലയൂരാനാണ് കമ്പനിയുടെ ശ്രമം. കമ്പനി കൈവശംവെക്കുന്ന മിച്ചഭൂമി മുഴുവൻ തോട്ടം ഭൂമികളാണ്.
വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജിൽ മിച്ചഭൂമി കണ്ടെത്താൻ 2007ൽ അന്വേഷണം നടത്തിയിരുന്നു. മിച്ചഭൂമി തോട്ടമായി കമ്പനി കൈവശംവെക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഫോറസ്റ്റ് വിജിലൻസിൻെറ 1999ലെ അന്വേഷണ റിപ്പോ൪ട്ടിലും കമ്പനിയുടെ പക്കൽ മിച്ചഭൂമിയുണ്ടെന്ന് വ്യക്തമാക്കുന്നു. 100 ഏക്ക൪ ഭൂമി കോട്ടപ്പടി, തൃക്കൈപ്പറ്റ വില്ലേജുകളിൽ മാത്രം നികുതിയടക്കാതെ കമ്പനി കൈവശം വെക്കുന്നുണ്ട്. ഭൂമി തട്ടിപ്പുകൾ പകൽപോലെ വ്യക്തമാണ്.
കമ്പനിക്ക് ഒരു സെൻറ് ഭൂമിയിൽപോലും അവകാശമില്ലെന്ന് തെളിയിക്കുന്ന രേഖകൾ സമിതി ഹൈകോടതിയിൽ നൽകിയിട്ടുണ്ട്. കമ്പനിക്ക് ഭൂമിയിൽ അവകാശമില്ലെന്ന് സംസ്ഥാന സ൪ക്കാറും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കൈവശക്കാരുടെ ഭൂമി ഒഴിവാക്കി കമ്പനിയുടെ പക്കലുള്ള ഭൂമി മുഴുവൻ പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് നിവേദനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
