മനാമ: മലയാളികളുടെ വാഹനം മോഷണം പോകുന്ന സംഭവങ്ങൾ വ൪ധിക്കുന്നു. ജിദ്ഹഫ്സിലാണ് കഴിഞ്ഞ ദിവസം മലയാളിയുടെ വാഹനം മോഷ്ടിച്ചത്. മആമീറിൽ മലയാളിയെ അക്രമിച്ച് വാഹനം തട്ടിയെടുത്തതിനും ആലിയിലെ മോഷണത്തിനും പിന്നാലെയാണ് പുതിയ സംഭവം.
ജിദ്ഹഫ്സ് മാ൪ക്കറ്റിൽ ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ശറീജിൻെറ വാഹനമാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 11ന് കട അടച്ച ശേഷം ജിദ്ഹഫ്സ് ആശുപത്രിക്ക് സമീപമാണ് ’91 മോഡൽ ടൊയോട്ട മിനി വാൻ നി൪ത്തിയിട്ടത്. ബുധനാഴ്ച രാവിലെ ആറിന് വാഹനം എടുക്കാൻ പോയപ്പോഴാണ് മോഷ്ടിച്ചതായി മനസ്സിലായത്. ഇതേകുറിച്ച് ഖമ്മീസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 41046 നമ്പ൪ വാഹനം ശ്രദ്ധയിൽപ്പെടുന്നവ൪ 33348725 എന്ന നമ്പറിൽ അറിയിക്കണം.
ആലിയിൽ നവംബ൪ 15നാണ് കോഴിക്കോട് ചേളന്നൂ൪ സ്വദേശം എം.പി. ശഫീഖിൻെറ ഉടമസ്ഥതയിലുള്ള നിസ്സാൻ ട്രിഡ 2008 മോഡൽ കാണാതായത്. ആലി റംലി മാളിനടുത്തുള്ള 24 സൂപ൪മാ൪ക്കറ്റിന് സമീപം നി൪ത്തിയിട്ടതായിരുന്നു. ശഫീഖിൻെറ ജ്യേഷ്ഠൻ എം.പി. സലിത്താണ് ഈ വാഹനം ഉപയോഗിക്കുന്നത്. 15ന് അ൪ധരാത്രി ഒരു മണിയോടെ നി൪ത്തിയിട്ട വാഹനം എടുക്കാൻ വെള്ളിയാഴ്ച രാവിലെ എട്ടിന് പോയപ്പോൾ കണ്ടില്ല. വാഹനത്തിൽ സൂക്ഷിച്ച സലിത്തിൻെറ പാസ്പോ൪ട്ട്, സി.പി.ആ൪., ഡ്രൈവിങ് ലൈസൻസ്, പഴ്സ് തുടങ്ങിയവയും നഷ്ടപ്പെട്ടു. പഴ്സിൽ 55 ദിനാറുണ്ടായിരുന്നു.
നവംബ൪ 12ന് രാവിലെ മആമീറിൽ മലയാളിയെ അക്രമിച്ച ശേഷം തട്ടിയെടുത്ത വാഹനം പിന്നീട് കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൃശൂ൪ സ്വദേശി ശംസാലിൻ എന്ന യുവാവിനെ ഭീഷണിപ്പെടുത്തിയാണ് മൂന്നു പേ൪ 6,000 ദിനാറിൻെറ സിഗരറ്റ് സഹിതം വാഹനം തട്ടിയെടുത്തത്.
ഈ വാഹനം അടുത്ത ദിവസം കത്തിച്ചാമ്പലായ നിലയിൽ അൽബ സനാഇയ്യയിൽ കടൽത്തീരത്താണ് കണ്ടെത്തിയത്. വാഹനത്തിൽനിന്ന് 6,000 ദിനാറിൻെറ സിഗരറ്റ് എടുത്ത ശേഷം വാഹനം കത്തിക്കുകയും കടലിലേക്ക് തള്ളുകയുമായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2012 9:43 AM GMT Updated On
date_range 2012-11-23T15:13:19+05:30ജിദ്ഹഫ്സില്‍ മലയാളിയുടെ വാഹനം മോഷ്ടിച്ചു
text_fieldsNext Story