ദോഹ: ട്രാഫിക് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള സമഗ്ര സ൪വ്വേയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സ്ട്രാറ്റജിക് പ്ളാനിംഗ് വകുപ്പ് (എസ്.പി.ഡി) തുടക്കം കുറിച്ചു. ദേശീയ റോഡ് സുരക്ഷാ സമിതി, ഖത്ത൪ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് നടത്തുന്ന സ൪വ്വെ ഈ മാസം 29 വരെ നീണ്ടുനിൽക്കും.
റോഡപകടങ്ങൾ കുറക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനാണ് സ൪വ്വെ നടത്തുന്നതെന്ന് എസ്.പി.ഡി ഡയറക്ട൪ കേണൽ അബ്ദുറഹ്മാൻ മജീദ് അൽ സുലൈതി പറഞ്ഞു. പ്രതിവ൪ഷം പത്ത് ലക്ഷം പേ൪ക്ക 3000 അപകടങ്ങൾ സംഭവിക്കുന്നത് 2500 ആയും ഒരു ലക്ഷം പേ൪ക്ക് 13.5 റോഡപകട മരണങ്ങൾ എന്നത് പത്ത് ആയും കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇതിനാവശ്യമായ ട്രാഫിക് ശീലങ്ങൾ വികസിപ്പിച്ചെടുക്കാനും സ൪വ്വെയിലെ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. അറബി, ഇംഗ്ളീഷ്, ഉ൪ദു എന്നിങ്ങനെ മൂന്ന് ഭാഷകളിലായി പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിൻെറ വിവിധ വകുപ്പുകൾ, പൊതുസ്ഥലങ്ങൾ, സ൪വ്വകലാശാലകൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെയും വിവരങ്ങൾ ശേഖരിക്കും. താൽപര്യമുള്ളവ൪ക്ക് സ൪വ്വെയിൽ പങ്കെടുക്കുന്നതിനായി ചോദ്യാവലി www.qsa.gov.qa/MOI/ എന്ന ലിങ്കിലും ലഭ്യമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2012 12:29 PM GMT Updated On
date_range 2012-11-22T17:59:00+05:30ട്രാഫിക് സുരക്ഷ: സമഗ്ര സര്‍വ്വെ തുടങ്ങി
text_fieldsNext Story