റിയാദ്: ഫലസ്തീൻ ജനതക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് രണ്ടാം ഇൻതിഫാദയോടെ അറബ്-മുസ്ലിം ലോകത്ത·് ശക്തിപ്പെട്ട അമേരിക്കൻ - ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന് വീണ്ടും പ്രചാരണം. ഗസ്സയിൽ പിഞ്ചു പൈതങ്ങളെയുൾപ്പെടെ ഇസ്രായേൽസേന ക്രൂരമായ വേട്ടയാടലിന് ഇരയാക്കുന്നതിൽ പ്രതിഷേധിച്ചും ഹമാസിൻെറ ചെറുത്തുനിൽപിനോട് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചുമാണ് ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന് വ്യാപകമായ ആഹ്വാനം നടക്കുന്നത്. പശ്ചിമേഷ്യാ സംഘ൪ഷങ്ങളിൽ ഇസ്രായേലിന് തുറന്ന പിന്തുണ നൽകുന്ന അമേരിക്ക, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങളും ബഹിഷ്കരിക്കാനുളള പ്രചാരണം ഇതോടൊപ്പം ശക്തമാവുകയാണ്. 2003ൽ അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയതിനെ തുട൪ന്നും 2005ൽ ഡെൻമാ൪ക് പത്രത്തിൽ പ്രവാചകനെ അവഹേളിച്ച് കാ൪ട്ടൂൺ പ്രസിദ്ധീകരിച്ചപ്പോഴും അറബ് -മുസ്ലിം ലോകത്ത് വ്യാപകമായ ബഹിഷ്കരണം ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇസ്രായേൽ ഉൽപന്നങ്ങളുടെയും ഇസ്രായേലിൻെറ സാമ്പത്തികനിക്ഷേപത്തിൽ മറ്റിതര രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്നവയുടെയും പേരും ബാ൪കോഡ് നമ്പറും ഉൾപ്പെടെയാണ് ബഹിഷ്കരണത്തിന് പ്രചാരണം നടക്കുന്നത്. പല അറബ് രാജ്യങ്ങൾക്കും ഇസ്രായേലുമായി നേരിട്ട് വാണിജ്യ ബന്ധമില്ലെങ്കിലും മറ്റ് രാജ്യങ്ങൾ വഴി ഇസ്രായേൽ ഉൽപന്നങ്ങൾ അറബ് വിപണിയിലെത്തുന്നുണ്ട്. ലോകവ്യാപാരസംഘടനയിൽ അംഗത്വമുളള രാജ്യങ്ങൾക്ക് ഔദ്യാഗികമായി ബഹിഷ്കരണപ്രഖ്യാപനത്തിന് പരിമിതികളുണ്ടെങ്കിലും പ്രചാരണം ജനീകയമാകുന്നതോടെ ബഹിഷ്കരണം ഫലപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സോഷ്യൽ നെറ്റ്വ൪ക്കുകൾക്ക് പുറമെ ഇ-മെയിലുകളും എസ്.എം.എസുകളുമായി ഇതിനായുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്.
നേരത്തേ ലോകവ്യാപകമായി മുസ്ലിം പണ്ഡിതരും വിവിധ സാംസ്കാരിക സാമൂഹിക സംഘടനകളും ബഹിഷ്കരണ പ്രചാരണത്തിന് മുന്നോട്ടു വന്നിരുന്നു. അക്രമിരാജ്യത്തോട് സമാധാനപരമായി പ്രതികരിച്ച് സാമ്പത്തിക നട്ടല്ലൊടിക്കാൻ കഴിയുമെന്ന നിലക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ നേരിട്ട് പങ്കാളിയാകാൻ കഴിയുമെന്നതിനാലും ഉൽപന്നബഹിഷ്കരണം പൊതുജനങ്ങളിൽ മുമ്പത്തേക്കാൾ സ്വീകാര്യതയുണ്ടാക്കുമെന്നാണ് പ്രചാരകരുടെ വിശ്വാസം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2012 8:36 AM GMT Updated On
date_range 2012-11-20T14:06:26+05:30ഇസ്രായേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്കരണത്തിനു വീണ്ടും പ്രചാരണം
text_fieldsNext Story