ചായ കുടിക്കാന്‍ പഠിച്ചാല്‍ പലതുണ്ട് കാര്യം
text_fieldsപാലും പഞ്ചസാരയും തേയിലയും വെന്തൊരുങ്ങിയിറങ്ങുന്ന ചായയെക്കുറിച്ച് പഠിക്കാനേറെയുണ്ടെന്ന് കേട്ട് നാവിൽ വെള്ളമൂറേണ്ട. ടീ മാനേജ്മെൻറ് എന്നാണ് പഠനശാഖയുടെ പേര്. പഠിച്ചിറങ്ങുന്നവ൪ക്ക് നല്ല പണി കിട്ടും. മികച്ച ചായ രുചിച്ചറിയാൻ കഴിവുള്ളവരെയും ഈ മേഖലക്ക് ആവശ്യമുണ്ട്. ടീ ടേസ്റ്റ൪മാ൪ എന്നാണിവ൪ക്ക് വിളിപ്പേര്. തേയില ഉൽപാദനം, സംസ്കരണം, ബ്രാൻഡിങ്, വിപണനം, ഗവേഷണം, തേയില ലേലം എന്നിങ്ങനെ നീളുന്നു ഈ മേഖലയിലെ ജോലികൾ. തേയിലത്തോട്ടമൊരുക്കലും പഠനഭാഗമാണ്. തേയിലച്ചെടികൾ തയാറാക്കൽ, മണ്ണൊരുക്കൽ, വളപ്രയോഗം, കാലാവസ്ഥ, ഇല നുള്ളലടക്കമുള്ള കാ൪ഷിക ജോലികളുടെ മേൽനോട്ടം, മാ൪ഗനി൪ദേശം എന്നിവയെല്ലാം പഠിച്ചറിയാം.
പ്ളസ് ടു അടിസ്ഥാന യോഗ്യതയായതും കാ൪ഷിക ബിരുദം വേണ്ടതുമായ കോഴ്സുകൾ വിവിധ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. നേതൃപാടവവും ഏതു സാഹചര്യത്തിലും തൊഴിലെടുക്കാൻ തയാറുള്ളവരെയും ആരോഗ്യമുള്ളവരെയുമാണ് തൊഴിലിടങ്ങൾ കാത്തിരിക്കുന്നത്. തേയില കൃഷിയുടെ വിവിധ മേഖലകളിൽ പ്രവ൪ത്തിക്കുന്നവ൪ക്ക് പരിശീലനം നൽകാനും ഇവ൪ക്കാവും. സ്വകാര്യ മേഖലയിലാണ് മുഖ്യമായും തൊഴിലവസരം. വൻകിട തേയിലത്തോട്ടങ്ങളിലെ
ജൂനിയ൪ അസിസ്ററൻറ്സ്, അസി. മാനേജ൪മാ൪, മാനേജ൪മാ൪ തുടങ്ങിയ ജോലിക്കെല്ലാമുള്ള അടിസ്ഥാന യോഗ്യതയാണിത്. തേയിലത്തോട്ടത്തിൻെറ മേൽനോട്ടം മുതൽ തൈ നടീലും വിളവെടുപ്പും സംസ്കരണവും പാക്കിങും തേയില ലേലപ്പുരകളിലെത്തിക്കുന്നതും ലേലവും ജോലിയുടെ ഭാഗമാണ്. 10,000 രൂപ മുതൽ 35,000 രൂപവരെയാണ് ഈ മേഖലയിലെ ശമ്പളം. വൈദഗ്ദ്യവും അനുഭവപരിചയവും വിദ്യാഭ്യാസ യോഗ്യതയുമുണ്ടെങ്കിൽ ഇത് 50,000-70,000 രൂപവരെയാകും.
പഠനകേന്ദ്രങ്ങൾ
Indian Institute of Plantation Management, Malathalli, Bangaluru- www.iipmb.edu.in
UPASI Tea Research Institute, Nirar Dam BPO, Valparai, Nilgiris, Tamilnadu
The Tea Tasters Academy, Coonoor, Nilgiris, Tamilnadu
DIPRAS Institute of Professional Studies, Kolkata- www.dipsschoolofmanagement.com
Assam Darjeeling Tea Research Centre, Kurseong, West Bangal
Assam Agriculture University- www.aau.ac.in
BIRLA Institute of Futuristic Studies, Park Circus, Kolkata
NITM, Darjeeling Tea Research and Management Association, Kadamtala, West Bengal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
