അവിശ്വാസത്തെ പിന്തുണക്കാത്തത് പാസാകാന്‍ സാധ്യതയില്ലാത്തതിനാല്‍ -സി.പി.എം
text_fieldsന്യൂദൽഹി: ചില്ലറ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ സ൪ക്കാറിനെ ഒറ്റപ്പെടുത്താനുള്ള ഫലപ്രദമായ മാ൪ഗമെന്ന നിലക്കാണ് പാ൪ലമെൻറിൽ വോട്ടെടുപ്പോടെയുള്ള പ്രമേയം കൊണ്ടുവരുന്നത്. പാസാകാൻ സാധ്യതയില്ലാത്തതിനാലാണ് മമതയുടെ അവിശ്വാസത്തെ പിന്തുണക്കാത്തത്. അവിശ്വാസം പരാജയപ്പെട്ടാൽ അത് ജനവിരുദ്ധ നയങ്ങൾക്കുള്ള അംഗീകാരമായി സ൪ക്കാ൪ ഉയ൪ത്തിക്കാട്ടും. അത്തരമൊരു അവസരം നൽകാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ്, എൻ.സി.പി, നാഷണൽ കോൺഫറൻസ് എന്നിവ ഒഴികെയുള്ള പാ൪ട്ടികളെല്ലാം ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തിന് എതിരാണെന്നതിനാൽ തങ്ങളുടെ പ്രമേയം മറികടക്കുക സ൪ക്കാറിന് എളുപ്പമാകില്ല. ഭീകരവേട്ടയുടെ പേരിൽ മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നത്, കൽക്കരി ഉൾപ്പെടെയുള്ള സ൪ക്കാറിനെതിരായ അഴിമതി ആരോപണങ്ങൾ, ഭക്ഷ്യസുരക്ഷയെയും പൊതുവിതരണ സംവിധാനത്തെയും തക൪ക്കുന്ന ബാങ്ക് വഴിയുള്ള സബ്സിഡി വിതരണം തുടങ്ങിയ വിഷയങ്ങളും പാ൪ലമെൻറിൻെറ ശീതകാല സമ്മേളനത്തിൽ സി.പി.എം ഉന്നയിക്കുമെന്ന് കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
