ദോഹ: ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് ഖത്ത൪ വഹിക്കുമെന്ന് അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പ്രഖ്യാപിച്ചു. ഹ്രസ്വസന്ദ൪ശനത്തിനായി കെയ്റോയിലെത്തിയ അമീ൪ ഈജിപ്ഷ്യൻ പ്രസിഡൻറ് ഡോ. മുഹമ്മദ് മു൪സിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഈജിപ്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ഫലസ്തീനികളെ സഹായിക്കുന്നതിനായി പത്ത് ബില്ല്യൺ ഡോള൪ നൽകും. ഗസ്സയിലേക്ക് ഉടൻ വൈദ്യ സഹായവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുമെന്നും അമീ൪ പറഞ്ഞു. മു൪സിയുടെ ഔദ്യാഗിക ആസ്ഥാനത്ത് ഇന്നലെ വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ടങ്ങൾക്കും പൊതു താൽപര്യമുള്ള വിഷയങ്ങൾക്കൊപ്പം മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഗസ്സ പ്രശ്നവും ഇരുവരും ച൪ച്ച ചെയ്തു. ഫലതീൻ ജനതയെ സഹായിക്കുന്നതിലും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഈജിപ്ത് വഹിക്കുന്ന പങ്കിന് അമീ൪ നന്ദി പറഞ്ഞു.
നേരത്തെ കെയ്റോ അന്താരഷ്ട്ര വിമാനത്താവളത്തിൽ ഈജിപ്ഷ്യൻ മന്ത്രി ഉസാമ സ്വാലിഹ്, ഈജിപ്തിലെ ഖത്ത൪ അംബാസഡ൪ സെയ്ഫ് മുഖദ്ദം ബുഅനൈൻ എന്നിവ൪ ചേ൪ന്ന് അമീറിനെ സ്വീകരിച്ചു. ഖത്ത൪ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനിയും അമീറിനൊപ്പം ഉണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2012 11:40 AM GMT Updated On
date_range 2012-11-18T17:10:51+05:30ഫലസ്തീനികളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഖത്തര്‍ അമീര്‍
text_fieldsNext Story