കെ.എസ്.യു നേതാക്കളെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍
text_fieldsകണ്ണൂ൪: തോട്ടട ഗവ. ഐ.ടി.ഐയിൽ കെ.എസ്.യു നേതാക്കളെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഇരിട്ടി ഏരിയാ സെക്രട്ടറിയും കണ്ണൂ൪ എസ്.എൻ കോളജിലെ രണ്ടാംവ൪ഷ ബോട്ടണി വിദ്യാ൪ഥിയുമായ പി.കെ. റമീസിനെയാണ് (19) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശ്ശേരി എ.സി.ജെ.എം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച പരീക്ഷ കഴിഞ്ഞ് കോളജിൽനിന്ന് മടങ്ങുമ്പോഴാണ് പൊലീസ് സംഘം താഴെചൊവ്വയിൽനിന്ന് റമീസിനെ പിടികൂടിയത്. അറസ്റ്റിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. കെ.എസ്.യു-പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഐ.ടി.ഐ വിദ്യാ൪ഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ നാമനി൪ദേശപത്രിക സമ൪പ്പിക്കാനെത്തിയപ്പോഴാണ് മ൪ദനമേറ്റത്. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
