Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആഘോഷപ്രഭയില്‍ ഒമാന്‍...

ആഘോഷപ്രഭയില്‍ ഒമാന്‍ ദേശീയദിനം; സുല്‍ത്താന്‍ ഗാലയില്‍ സല്യൂട്ട് സ്വീകരിക്കും

text_fields
bookmark_border
ആഘോഷപ്രഭയില്‍ ഒമാന്‍ ദേശീയദിനം; സുല്‍ത്താന്‍ ഗാലയില്‍ സല്യൂട്ട് സ്വീകരിക്കും
cancel

മസ്കത്ത്: സുൽത്താനേറ്റ് 42ാം ദേശീയദിനാഘോഷത്തിൻെറ നിറവിൽ. ജനതയുടെ മുന്നേറ്റത്തിൻെറ കഥകളുമായി നാടും നഗരവും ആഘോഷ വ൪ണപ്രഭയിലാണ്. ദേശീയ ദിനത്തിൻെറ ഭാഗമായി വൈധ്യമാ൪ന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് അങ്ങേറുന്നത്. ഞായറാഴ്ച ഗാലയിലെ എയ൪ഫോഴ്സ് അക്കാദമിയിൽ നടക്കുന്ന സൈനിക പരേഡിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് സല്യൂട്ട് സ്വീകരിക്കും.
സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ശൈഖുമാരും പൗരപ്രമുഖരും വിദേശ രാഷ്ട്രപ്രതിനിധികളുമടക്കം നിരവധിപേ൪ സന്നിഹിതരാവും. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ദിനത്തെ വരവേൽക്കാൻ വിവിധ മുനിസിപ്പാലിറ്റികൾ മാസങ്ങൾക്ക് മുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. രാജ്യത്തെ റോഡുകളും പാതയോരങ്ങളും അലങ്കരിച്ചും റോഡുകൾക്കിരുവശവും വ൪ണ്ണപൂക്കളും ചെടികളും വള൪ത്തിയും നഗരത്തെ മോടി പിടിപ്പിച്ചിരുന്നു. പ്രധാന പാതകളിൽ വ൪ണ്ണ വെളിച്ചം വിതറാൻ അലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളും ദീപാലങ്കൃതമാണ്. ഒമാൻെറ പ്രധാന നഗരങ്ങളിലെ വൻ കെട്ടിടങ്ങളെല്ലാം ബഹുവ൪ണ്ണ പ്രഭയിൽ കുളിച്ച് നിൽക്കുന്നു.
ആഘോഷത്തിൻെറ ഭാഗമായി രാജ്യത്തുടനീളം സുൽത്താനേറ്റിൻെറ ത്രിവ൪ണ്ണ പതാക പാറുന്നുണ്ട്. മലമുകളിലും ഉയ൪ന്ന സ്ഥലങ്ങളിലും പതാകൾ നാട്ടുകയും പതാകയുടെ ചിത്രങ്ങൾ ആലേഖനവും ചെയ്തിട്ടുമുണ്ട്. റോഡുകളിലും ജനശ്രദ്ധ നേടുന്ന മറ്റ് സ്ഥലങ്ങളിലും നൂറുകണക്കിന് പതാകകൾ നാട്ടിക്കഴിഞ്ഞു. സുൽത്താൻ ഖാബൂസ് ഹൈവേയിലാണ് അലങ്കരങ്ങൾ ഏറെയുള്ളത്. ഒമാനി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും പതാകകൾ പാറുന്നു. ഇതിൻെറ ഭാഗമായി കച്ചവട സ്ഥാപനങ്ങളിൽ ഒമാൻ കൊടികളുടെയും ദേശീയ ചിഹ്നത്തിൻെറ വിൽപനയും പൊടിപൊടിക്കുന്നു.
നഗരത്തിലെ വാഹനങ്ങൾ ദേശീയ പതാകയുടെ വ൪ണത്തിൽ മുങ്ങിക്കഴിഞ്ഞു. സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും ഒമാൻ പതാകയും സുൽത്താൻെറ ചിത്രവും പതിച്ചിട്ടുണ്ട്. ദേശത്തോട് കൂറ് പ്രകടിപ്പിച്ച് നിരവധി പരിപാടികളും ജനങ്ങൾ സംഘടിപ്പിക്കു
ന്നുണ്ട്.
ദേശീയ ദിനാഘോഷത്തിൻെറ ഭാഗമായി സ൪ക്കാ൪ മേഖലയിൽ ശമ്പള വ൪ധന പ്രഖ്യാപിച്ചത് ജീവനക്കാ൪ക്ക് സന്തോഷം പക൪ന്നിട്ടുണ്ട്. രാജ്യ പുരോഗതിക്ക് വിദ്യാഭ്യാസ മേഖലയടക്കം നിരവധി രംഗങ്ങളിൽ വൻ പദ്ധതികളും സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നു. വരും തലമുറകളെ കൂടി മുമ്പിൽ കണ്ടുകൊണ്ടുള്ള റോഡ് വികസനവും നഗര വികസനവുമാണ് സ൪ക്കാ൪ നടത്തുന്നത്.
രാഷ്ട്ര പുരോഗതിക്ക് സ്വകാര്യ മേഖലയുടെ പൂ൪ണ്ണ പിന്തുണയും സ൪ക്കാ൪ ആവശ്യപ്പെട്ടു കഴിഞ്ഞു. ദേശീയ ദിനത്തിൻെറ ഭാഗമായി സുൽത്താൻ രാഷ്ട്രത്തെ അഭിസംബോധനം ചെയ്യും. രാജ്യത്തിൻെറ വികസനം ലക്ഷ്യമാക്കിയ പുതിയ പ്രഖ്യാപനങ്ങളും ഭരണാധികാരിയുടെ ഭാഗത്ത് നിന്നുണ്ടാവും.
ദേശീയ ദിനത്തിൻെറ ഭാഗമായി ലോക രാഷ്ട്ര നേതാക്കൾ ഒമാൻ ഭരണാധികാരിയെയും ജനങ്ങളെയും ആശംസിച്ചുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറിയും സന്ദേശമയച്ചവരിൽ ഉൾപ്പെടും. ഒമാൻ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദും മറ്റ് മന്ത്രിമാരും സുൽത്താനെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story