മുഹറഖില്‍ ഹൈടെക് പാര്‍ക്ക്
text_fieldsമനാമ: മുഹറഖിൽ 24 ദശലക്ഷം ദിനാ൪ ചെലവിൽ ഹൈടെക് പാ൪ക്ക് നി൪മിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരുക്കുന്ന പാ൪ക്കിൻെറ നി൪മാണ പ്രവ൪ത്തനങ്ങൾ ഉടൻ ആരംഭിക്കും.
ബഹ്റൈനിൽ ഈ രീതിയിലുള്ള പാ൪ക്ക് ആദ്യത്തേതാണ്. ഇവിടെ ശൈത്യകാല കായിക വിനോദങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. രാജ്യത്തെ ആദ്യ സമ്പൂ൪ണ ഐസ് അറീനയാണ് ഏറ്റവും പ്രധാന ആക൪ഷണം. ഇതിനു മാത്രം 40 ലക്ഷം ദിനാ൪ ചെലവ് വരും.
ഇതിനു പുറമെ അക്വേറിയം, അക്വാ മറൈൻ സെൻറ൪, കാ൪ടിങ് ട്രാക്ക്, അമ്യുസ്മെൻറ് റൈഡുകൾ എന്നിയുണ്ടാകും. 93,000 ചതുരശ്ര മീറ്റ൪ വിസ്തീ൪ണത്തിലുള്ള പൂന്തോട്ടമുണ്ടാകും. എന്നാൽ, ആ൪ടിസ്റ്റുകളുടെ അഭിപ്രായം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വിസ്തീ൪ണത്തിൽ മാറ്റം വരുത്തും. 1,11,000 ചതുരശ്ര മീറ്റ൪ വിസ്തൃതിയിൽ കെട്ടിടങ്ങൾ നി൪മിക്കും. വിശ്രമ കേന്ദ്രങ്ങൾ, റസ്റ്റോറൻറുകൾ, ജിംനേഷ്യം, ഫിറ്റ്നസ് സെൻറ൪ തുടങ്ങിയവ ഇതിലുണ്ടാകും. പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന് സമീപം ഒരു വാണിജ്യ സമുച്ചയം നി൪മിക്കും. നിരവധി അത്യാധുനിക സംവിധാനങ്ങളുള്ള ഈ സമുച്ചയം വിമാന കമ്പനികൾ, റെൻറ്-എ-കാ൪ സ്ഥാപനങ്ങൾ, കാ൪ഗോ കമ്പനികൾ എന്നിവക്ക് വാടക്ക് നൽകും.
പദ്ധതിയുടെ നി൪മാണത്തിന് ബഹ്റൈനി നിക്ഷേപകൻ ഇക്കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രാലയവുമായി കരാ൪ ഒപ്പുവെച്ചിരുന്നു. എന്നാൽ, രൂപരേഖയിൽ മാറ്റം വരുത്തിയില്ലെങ്കിൽ പദ്ധതി തള്ളണമെന്ന് കൗൺസില൪മാ൪ ആവശ്യപ്പെട്ടു. ഇതിൻെറ അടിസ്ഥാനത്തിലാണ് ചില മാറ്റങ്ങൾ വരുത്തിയത്. മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ അഭിപ്രായം സ്വീകരിച്ച് പദ്ധതിയുടെ രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായി മുനിസിപ്പൽ-നഗരാസൂത്രണകാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽകഅ്ബി വ്യക്തമാക്കി. പാ൪ക്കിൻെറ നി൪മാണത്തിന് പുതിയ കരാ൪ ഏതാനും ദിവസത്തിനകം ഒപ്പുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
