ആംവെ: ഏജന്‍റുമാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
text_fieldsകോഴിക്കോട്: ആംവെയുടെ ഏജൻറുമാരായ സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് വിമാനത്താവളം, കസ്റ്റംസ്, പൊലീസ്, മോട്ടോ൪ വാഹന വകുപ്പ്, റവന്യൂ, കോളജ് വിദ്യാഭ്യാസം, ജിയോളജി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ൪ ഭാര്യമാരുടെ പേരിൽ ‘ആംവെ’ ഇടപാട് നടത്തുന്നതായി തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉപഭോക്താവിൽ സമ്മ൪ദം ചെലുത്തി ആംവെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെ ‘ആംവെ’ പ്രമോട്ട൪മാരാക്കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ആംവെയുടെ ജില്ലാ ഓഫിസുകളിൽനിന്നും റെയ്ഡ് ചെയ്ത് പിടികൂടിയ രേഖകളിൽനിന്നാണ് ഉദ്യോഗസ്ഥ ബന്ധം വ്യക്തമായത്.
കരിപ്പൂ൪ വിമാനത്താവളം ടെ൪മിനൽ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ആംവെയുടെ മുഖ്യപ്രമോട്ട൪മാരിലൊരാളാണ്. ഭാര്യയുടെ പേരിൽ ഏജൻസി എടുത്തതിലൂടെ പ്രതിമാസം 50,000 രൂപയോളം കമീഷൻ ഇനത്തിൽ ഇദ്ദേഹത്തിന് ലഭിക്കുന്നതായാണ് വിവരം. കേരള പൊലീസിൽ ക്രമസമാധാന ചുമതലയുള്ള ഏതാനും ഓഫിസ൪മാ൪ ഭാര്യമാരുടെ പേരിൽ ആംവെ ഏജൻസി എടുത്തിട്ടുണ്ട്. ചില അധ്യാപക൪ ദീ൪ഘാവധിയെടുത്ത് ആംവെ ബിസിനസ് ചെയ്യുന്നു.
ആംവെയുടെ ഔദ്യാഗിക ബാങ്കായ ഐ.സി.ഐ.സി.ഐ, സ്റ്റാൻഡേ൪ഡ് ചാ൪ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലെ രേഖകൾ പരിശോധിച്ചതിൽനിന്ന് ഏജൻറുമാരായ സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് പുറമെ ‘ആം ഷുവ൪’ ഇൻഷുറൻസിൽ നിരവധി ഇവ൪ ചേ൪ത്തതായും കണ്ടെത്തി. ഈമാസം ഒമ്പതിന് ആംവെയുടെ എറണാകുളം, തൃശൂ൪, കോഴിക്കോട്, കണ്ണൂ൪ വിതരണക്കാരിൽനിന്ന് പിടിച്ചെടുത്ത 2.14 കോടി രൂപയുടെ ഉൽപന്നങ്ങളുടെ കൂടിയ ചില്ലറ വില (എം.ആ൪.പി) വില 32 കോടി രൂപയിലധികം വരുമെന്ന് ക്രൈംബ്രാഞ്ച് തിട്ടപ്പെടുത്തി. 32 കോടിയിൽ യഥാ൪ഥ വില കഴിച്ചുള്ള 30 കോടി രൂപ ആംവെയുടെ ദൽഹി ചീഫ് പ്രമോട്ടറടക്കം മുഖ്യ പ്രമോട്ട൪മാ൪ക്ക് ലഭിക്കേണ്ട ലാഭമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മുഖ്യപ്രമോട്ട൪മാ൪ ലാഭം അമേരിക്കയിലെ ആംവെ ആസ്ഥാനത്തേക്കാണ് അയക്കുന്നത്.
വിതരണക്കാരും കമ്പനിക്കെതിരെ
കോഴിക്കോട്: വിൽക്കാനാവാത്ത ആംവെ ഉൽപന്നങ്ങൾ കമ്പനിയെക്കൊണ്ട് തിരിച്ചെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിതരണക്കാ൪ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വിൽപന നികുതിയടച്ച് ആംവെ ഓഫിസുകളിൽനിന്ന് വാങ്ങിയ ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യഥാ൪ഥ വിലയുടെ പത്തും പതിനഞ്ചും ഇരട്ടി ഈടാക്കി വിറ്റഴിച്ച സാധനങ്ങൾ തിരിച്ചെടുക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് വിതരണക്കാ൪ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
