Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമുഹറഖില്‍...

മുഹറഖില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിനശിച്ചു

text_fields
bookmark_border
മുഹറഖില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിനശിച്ചു
cancel

മനാമ: മുഹറഖിൽ നി൪ത്തിയിട്ട മൂന്നു കാറുകൾൾക്ക് തീപിടിച്ചു. സംഭവത്തിൽ രണ്ടു കാറുകൾ പൂ൪ണമായും ഒരു കാ൪ ഭാഗികമായും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഇതിൻെറ കാരണം വ്യക്തമായിട്ടില്ല.
മുഹറഖ് ഹാലയിലെ ഒരു ഗ്രൗണ്ടിലാണ് കാറുകൾ നി൪ത്തിയിട്ടിരുന്നത്. ഇതിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മെ൪ക്കുറി ഗ്രാൻഡ് മാ൪ക്വിസിനാണ് ആദ്യം തീപിടിച്ചത്. ബോണറ്റിലാണ് തീയുണ്ടായത്. നിമിഷങ്ങൾക്കകം കാറിൻെറ മുൻഭാഗം കത്തുകയും തൊട്ടടുത്ത് നി൪ത്തിയിട്ട ടൊയോട്ട ക്രെസിഡയിലേക്ക് തീ പടരുകയും ചെയ്തു. പിന്നീട് മൂന്നാമത്തെ കാറിലേക്കും തീ പട൪ന്നു. എങ്കിലും ഈ കാ൪ ഭാഗികമായി മാത്രമേ കത്തിയുള്ളൂ. ആദ്യത്തെ രണ്ടു കാറും ഏതാണ്ട് പൂ൪ണമായി കത്തിനശിച്ചു.
സംഭവം അറിഞ്ഞ ഉടൻ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി.
സിവിൽ ഡിഫൻസിൻെറ ശ്രമഫലമായാണ് തീ മറ്റിടങ്ങളിലേക്ക് പടരാതിരുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ അട്ടിമറിയുണ്ടോയെന്ന് വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story