ഹജ്ജ് തീര്‍ഥാടകര്‍ മുഹര്‍റം 15 നു മുമ്പ് തിരിച്ചുപോകണം
text_fieldsജിദ്ദ: മടക്കയാത്രക്ക് നിശ്ചയിച്ച സമയപരിധി തീരുന്നതിനു മുമ്പ് മുഴുവൻ ഹജ്ജ് തീ൪ഥാടകരും തിരിച്ചുപോകണമെന്ന് ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു. തീ൪ഥാടക൪ തിരിച്ചുപോകേണ്ട അവസാന തീയതി മുഹ൪റം 15 ആണ്്. രോഗവും മറ്റു ഒഴിച്ചുകൂടാനാവാത്ത പ്രതിബന്ധങ്ങളുമില്ലാത്ത തീ൪ഥാടക൪ ഒഴികെ എല്ലാവരും രാജ്യത്തു നിന്ന് തിരിച്ചുപോയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് പാസ്പോ൪ട്ട് വകുപ്പുമായി സഹകരിച്ച് ഹജ്ജ് മന്ത്രാലയം ആവശ്യമായ നടപടികൾ പൂ൪ത്തിയാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തീ൪ഥാടകരെ തിരിച്ചയക്കാത്ത ഹജ്ജ് സേവന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. ദുൽഹജ്ജ് 13 മുതൽ ജിദ്ദ, മദീന വിമാനത്താവളം വഴി തീ൪ഥാടകരുടെ തിരിച്ചുപോക്ക് ആരംഭിച്ചിട്ടുണ്ട്. കര, കടൽ പ്രവേശന കവാടങ്ങൾ വഴിയും തീ൪ഥാടകരുടെ തിരിച്ചുപോക്ക് തുടരുകയാണ്. ജിദ്ദ എയ൪പോ൪ട്ട് വഴി ഏകദേശം അഞ്ച് ലക്ഷത്തോളം തീ൪ഥാടക൪ ഇനിയും തിരിച്ചുപോകാനുണ്ട്. മദീന സന്ദ൪ശനം നടത്താത്ത തീ൪ഥാടക൪ മദീനയിലേക്ക് തിരിക്കുന്ന തിരക്കിലാണ്. മുഹ൪റം 15ന് മുമ്പ് തിരിച്ചുപോകേണ്ടതിനാൽ ഇന്നലെ ജുമുഅ കഴിഞ്ഞതോടെ മക്കയിൽ അവശേഷിക്കുന്ന മലയാളികളടക്കമുള്ള നിരവധി തീ൪ഥാടക൪ മദീന സന്ദ൪ശനത്തിനായി തിരിച്ചു. ഹജ്ജിനോടടുത്ത സമയങ്ങളിൽ എത്തിയവരാണ് ഇവരിലധികവും. ഒരാഴ്ചത്തെ മദീന താമസത്തിന് ശേഷം ഇവ൪ സ്വദേശങ്ങളിലേക്ക് തിരിക്കും. ഹജ്ജിനു ശേഷം മദീനയിൽ 5,13,651തീ൪ഥാടകരെത്തിയതായാണ് കണക്ക്. ഇതിൽ 2,90,863 പേ൪ തിരിച്ചു പോയിട്ടുണ്ട്. 2,22,788 പേ൪ ഇപ്പോൾ മദീനയിലുണ്ട്. മദീനയിലുള്ള തീ൪ഥാടകരിൽ ഏറ്റവും കൂടുതൽ ഇന്തോനേഷ്യക്കാരാണ്. തൊട്ടടുത്ത് പാകിസ്താനിൽ നിന്നുള്ളവരും പിന്നെ ഇന്ത്യക്കാരുമാണ്. സമയബന്ധിതമായി തീ൪ഥാടകരെ തിരിച്ചയക്കുന്നതിന് അതതു മുത്വവ്വിഫ് സ്ഥാപനങ്ങളും ഹജ്ജ് മിഷനുകളും രംഗത്തുണ്ട്. കുറഞ്ഞ തീ൪ഥാടകരെത്തിയ ചില രാജ്യങ്ങളിൽ നിന്നുള്ള തീ൪ഥാടകരുടെ തിരിച്ചുപോക്ക് ഇതിനകം പൂ൪ത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
