Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബ്രസീല്‍, അര്‍ജന്‍റീന,...

ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ചുഗല്‍, ജര്‍മനി ടീമുകള്‍ക്ക് സമനില

text_fields
bookmark_border
ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ചുഗല്‍, ജര്‍മനി ടീമുകള്‍ക്ക് സമനില
cancel
camera_alt??????????????? ????? ??????? ????????

ലണ്ടൻ: നാലു മിന്നുന്ന ഗോളുകളുമായി ക്യാപ്റ്റൻ സ്ളാറ്റൻ ഇബ്രാഹിമോവിച്ച് മുന്നിൽനിന്ന് നയിച്ചപ്പോൾ ഇംഗ്ളണ്ടിനെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ സ്വീഡന് 2-4ൻെറ ആവേശോജ്ജ്വല ജയം. ലോകത്തുടനീളം അരങ്ങേറിയ സൗഹൃദ മത്സരങ്ങളിൽ വമ്പന്മാരായ ബ്രസീൽ, അ൪ജൻറീന, ജ൪മനി, പോ൪ചുഗൽ, നെത൪ലൻഡ്സ് ടീമുകൾ സമനില കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ യൂറോകപ്പ് റണ്ണറപ്പുകളായ ഇറ്റലിയെ അവരുടെ തട്ടകത്തിൽ മല൪ത്തിയടിച്ച് ഫ്രാൻസ് കരുത്തുകാട്ടി. പാ൪മയിൽ ലോകം ഉറ്റുനോക്കിയ മത്സരത്തിൽ പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ഫ്രഞ്ചുപട 2-1നാണ് അസൂറികളെ വീഴ്ത്തിയത്. പനാമയെ അവരുടെ തട്ടകത്തിൽ 1-5ന് തക൪ത്ത് ലോകകപ്പ്, യൂറോകപ്പ് ജേതാക്കളായ സ്പെയിനും കരുത്തുകാട്ടി.
സോൾനയിൽ നടന്ന മത്സരത്തിൽ ഡാനി വെൽബെക്കും അരങ്ങേറ്റ താരം സ്റ്റീവൻ കോക്കറും നേടിയ ഗോളുകളിൽ വിജയപ്രതീക്ഷയിലാണ്ട ഇംഗ്ളീഷുകാരെ ‘ഇബ്രാ മാജിക്’ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. അവസാന 12 മിനിറ്റിനിടെ മൂന്നു തവണ വല കുലുക്കിയാണ് ഇബ്രാഹിമോവിച്ച് സോൾനയിലെ ഫ്രൻഡ്സ് അറീനയിൽ താരമായത്. 20ാം മിനിറ്റിൽ സ്വീഡനെ ഇബ്രാ മുന്നിലെത്തിച്ചെങ്കിലും 35, 38 മിനിറ്റുകളിൽ വല കുലുക്കി ഇംഗ്ളണ്ട് മുന്നിലെത്തി.
തൻെറ 100ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ സ്റ്റീവൻ ജെറാ൪ഡിൻെറ നായകത്വത്തിൽ മികച്ച കളി പുറത്തെടുത്ത സന്ദ൪ശകരെ ഇബ്രാഹിമോവിച്ചിലൂടെ സ്വീഡൻ മറികടക്കുന്ന കാഴ്ചയായിരുന്നു അവസാന ഘട്ടത്തിൽ. 78ാം മിനിറ്റിൽ ആൻഡേഴ്സ് സ്വെസണിൻെറ പാസിൽ വോളിയുതി൪ത്താണ് ഇബ്രാ ടീമിനെ ഒപ്പമെത്തിച്ചത്. ആറു മിനിറ്റിനുശേഷം 25 വാര അകലെനിന്ന് ഇബ്രാഹിമോവിച്ച് താഴ്ത്തിവിട്ട ഫ്രീകിക്ക് ജോ ഹാ൪ട്ടിന് പിടികൊടുക്കാതെ ഇംഗ്ളണ്ട് വല കുലുക്കിയപ്പോൾ ക്യാപ്റ്റൻ ഹാട്രിക് തികച്ചു; ആതിഥേയ൪ മുന്നിലെത്തി. ഇഞ്ചുറി ടൈമിൽ 30 വാര അകലെനിന്ന് സിസ൪കട്ടിലൂടെ ഇബ്രാ നാലാം ഗോളിലേക്ക് നിറയൊഴിച്ചതോടെ വിജയമുറപ്പിച്ച ഗാലറിയിൽ ആഹ്ളാദാരവങ്ങൾ ഉച്ചസ്ഥായിയിലെത്തി.
പാ൪മയിൽ നടന്ന മത്സരത്തിൽ സ്റ്റീഫൻ അൽഷറാവിയിലൂടെ 35ാം മിനിറ്റിൽ മുന്നിലെത്തിയത് ഇറ്റലിയായിരുന്നു. എന്നാൽ, രണ്ടു മിനിറ്റിനകം മൂന്നു ഇറ്റാലിയൻ ഡിഫൻഡ൪മാരെ വകഞ്ഞുമാറ്റി ബോക്സിൽനിന്ന് മാത്തിയു വാൽബ്വേന തൊടുത്ത തക൪പ്പൻ ഷോട്ട് ഫ്രഞ്ചുകാ൪ക്ക് സമനില നൽകി. സബ്സ്റ്റിറ്റ്യൂട്ട് ബഫെറ്റിംബി ഗോമിസാണ് 67ാം മിനിറ്റിൽ ഫ്രാൻസിൻെറ ഉജ്ജ്വല ജയത്തിലേക്ക് വല കുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ സ്പെയിനിനെ 1-1ന് തളച്ച ഫ്രഞ്ചുനിര ദിദിയ൪ ദെഷാംപ്സിൻെറ ശിക്ഷണത്തിൽ മികവിലേക്ക് തിരിച്ചുവരുന്നതിൻെറ സൂചനകളാണ് നൽകുന്നത്.
രാജ്യാന്തര ഫുട്ബാളിൽ തങ്ങളുടെ ആയിരാമത്തെ മത്സരത്തിനിറങ്ങിയ ബ്രസീലിനെ ന്യൂജഴ്സിയിലെ ഈസ്റ്റ് റൂഥ൪ഫോഡിൽ കൊളംബിയയാണ് 1-1ന് തളച്ചത്. 44ാം മിനിറ്റിൽ യുവാൻ ഗ്വില്ല൪മോ ക്വാഡ്രാഡോയുടെ ഗോളിൽ മുന്നിലെത്തിയ കൊളംബിയൻ വലയിൽ 64ാം മിനിറ്റിൽ മഞ്ഞപ്പടക്കുവേണ്ടി സമനില ഗോൾ അടിച്ചു കയറ്റിയത് പുത്തൻ താരോദയം നെയ്മറാണ്.
സൗദി അറേബ്യക്കെതിരെ റിയാദിലെ കിങ് ഫഹദ് ഇൻറ൪നാഷനൽ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ അ൪ജൻറീനക്ക് നിരാശജനകമായ ഗോൾരഹിത സമനിലയായിരുന്നു ഫലം. ബാഴ്സലോണയിൽ തൻെറ മുൻ പരിശീലകനായിരുന്ന ഫ്രാങ്ക് റൈക്കാ൪ഡ് പരിശീലിപ്പിക്കുന്ന സൗദിക്കെതിരെ ലയണൽ മെസ്സി നയിച്ച അ൪ജൻറീന എതി൪പ്രതിരോധനിരയെ കടന്നുകയറാനാവാതെ ബുദ്ധിമുട്ടി. മറുവശത്ത് മൂ൪ച്ചയേറിയ പ്രത്യാക്രമണങ്ങൾ കരുപ്പിടിപ്പിച്ച അറബികൾ പല തവണ അട്ടിമറിയുടെ സൂചന നൽകുകയും ചെയ്തു. 29ാം മിനിറ്റിൽ ഫ്രീകിക്കിൽ ഹെഡറുതി൪ത്ത് മുഹമ്മദ് അൽ സഹ്ലവി അ൪ജൻറീനാ വല കുലുക്കിയെങ്കിലും ലൈൻസ്മാൻെറ ഓഫ്സൈഡ് കൊടി തിരിച്ചടിയായി. അവസാന പത്തു മിനിറ്റിനിടെ മൂന്നു സുവ൪ണാവസരങ്ങൾ തേടിയെത്തിയെങ്കിലും തെക്കനമേരിക്കക്കാ൪ക്ക് സമനിലയുടെ കെട്ട് പൊട്ടിക്കാനായില്ല.
ആംസ്റ്റ൪ഡാമിൽ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ നെത൪ലൻഡ്സും ജ൪മനിയും ഏറ്റുമുട്ടിയ കളിയും ഗോൾപിറക്കാതെ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയിൽ ജ൪മനി മേധാവിത്വം കാട്ടിയപ്പോൾ ഇടവേളക്കുശേഷം ഓറഞ്ചുപടയുടെ ആധിപത്യമായിരുന്നു.
പനാമക്കെതിരെ സ്പെയിനിനുവേണ്ടി പെഡ്രോ റോഡ്രിഗ്വസ് രണ്ടു ഗോൾ നേടി. ഡേവിഡ് വിയ്യ, സെ൪ജിയോ റാമോസ്, സുസാവേറ്റ എന്നിവ൪ ഓരോ തവണ ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഗാബോണിൽ കളത്തിലിറങ്ങിയ പോ൪ചുഗൽ 2-2ന് സമനില വഴങ്ങി. പിസിയും ഹ്യൂഗോ അൽമെയ്ഡയുമാണ് പറങ്കികളുടെ ഗോളുകൾ നേടിയത്.
എഡിൻസൺ കവാനിയും ലൂയി സുവാറസും ഗോൾ നേടിയ കളിയിൽ ഉറുഗ്വായ് 3-1ന് പോളണ്ടിനെ തോൽപിച്ചു. യുക്രെയ്ൻ 1-0ത്തിന് ബൾഗേറിയയെ മറികടന്നപ്പോൾ തു൪ക്കിയും ഡെന്മാ൪ക്കും 1-1ന് സമനില പാലിച്ചു. ചെക് റിപ്പബ്ളിക് 3-0ത്തിന് സ്ലോവാക്യയെ പരാജയപ്പെടുത്തി. റഷ്യയും അമേരിക്കയും ഏറ്റുമുട്ടിയ മത്സരം 2-2ന് സമനിലയിൽ ഒടുങ്ങി. ബെൽജിയം 1-2ന് റുമേനിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story