വയനാട്ടില് വീണ്ടും കടുവ; ആടിനെയും പോത്തിനെയും കൊന്നു
text_fieldsസുൽത്താൻ ബത്തേരി: തിരുനെല്ലി പുലിവാൽമുക്കിൽ ഭീതിപരത്തിയ കടുവയെ ബത്തേരി താലൂക്കിലെ കുറിച്യാട് വനത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിലെ ബത്തേരി, നൂൽപുഴ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഹ൪ത്താൽ ആചരിച്ചു.
അതിനിടെ, ബത്തേരി താലൂക്കിൽ ഈസ്റ്റ് ചീരാലിൽ ഗ൪ഭിണിയായ ആടിനെയും തോൽപ്പെട്ടി കക്കേരി കോളനിയിയിൽ പോത്തിനെയും കടുവക്കൂട്ടം കൊന്നു. പട്ടത്ത് കോളനിയിലെ വെള്ളയുടെ ആടിനെയാണ് കടുവ വകവരുത്തിയത്. ആട്ടിൻകുട്ടികളെ തിന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവമറിഞ്ഞത്. പഴൂ൪ വനം ചെക്പോസ്റ്റിൽ നിന്ന് എത്തിയ രണ്ട് ഫോറസ്റ്റ് ഗാ൪ഡുമാരെ നാട്ടുകാ൪ തടഞ്ഞുവെച്ചു. ഇവരെ മുന്നിൽനി൪ത്തി പിന്നീട് ചെക്പോസ്റ്റിലേക്ക് മാ൪ച്ച് ചെയ്തു. ഓഫിസിനു മുന്നിൽ പൊലീസ് മാ൪ച്ച് തടഞ്ഞെങ്കിലും തള്ളിമാറ്റി നാട്ടുകാ൪ ഓഫിസിൽ കയറി.
പൊലീസ് വാഹനത്തിൽ മുത്തങ്ങ റെയ്ഞ്ച൪ എം.കെ. രഞ്ജിത്തിനെ ഓഫിസിലെത്തിച്ച് നടത്തിയ ച൪ച്ചയിൽ ആടിൻെറ ഉടമക്ക് നഷ്ടപരിഹാരമായി 25,000 രൂപ നൽകാനും വനാതി൪ത്തിയിൽ നാലര മീറ്റ൪ ഉയരത്തിൽ കമ്പിവേലി സ്ഥാപിക്കാനും തീരുമാനമായി. കടുവയെ പിടിക്കാൻ വെള്ളിയാഴ്ച കൂട് സ്ഥാപിക്കും.
മീനങ്ങാടി ബ്രഹ്മഗിരി ഡവലപ്മെൻറ് സൊസൈറ്റി പൗ൪ണമി സ്വാശ്രയ സംഘത്തിന് അഞ്ചു പോത്തുകളെ നൽകിയതിലൊന്നിനെയാണ് മൂന്ന് കടുവകൾ ചേ൪ന്ന് വ്യാഴാഴ്ച രാവിലെ 10മണിയോടെ കൊന്നത്.
രാവിലെ 10 മണിയോടെ ആരംഭിച്ച ചെക്പോസ്റ്റ് ഉപരോധം നാലുമണിയോടെയാണ് പിരിഞ്ഞത്. ജില്ലാ പഞ്ചായത്തംഗം പി.എം. ജോയി ഉപരോധം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദ്, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. വിജയ, സി.പി.എം ഏരിയാ സെക്രട്ടറി കെ. ശശാങ്കൻ, മാടക്കര അബ്ദുല്ല, ബെന്നി കൈനിക്കൽ, പി.ജെ. തോമസ് എന്നിവ൪ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
