മനാമ: അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ ഏ൪പ്പെടുത്തുകയും അത് പാലിക്കുകയും ചെയ്യുന്നതിൽ ബഹ്റൈൻ മുന്നിലാണെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജനീവയിലെ യു.എൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വ൪ഷം രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ടതിൽ 98 ശതമാനം പേരെയും തിരിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ മുഴുവൻ വിശദീകരണവും സമ്മേളനത്തിൽ മന്ത്രി സമ൪പ്പിച്ചു. 2011 ജൂണിൽ ചേ൪ന്ന സമ്മേളനത്തിൽ തൊഴിലാളി പ്രതിനിധികളായെത്തിയ 12 പേ൪ ബഹ്റൈനെതിരെ പരാതി നൽകിയിരുന്നു. പരാതിയെ സംബന്ധിച്ച ഇത്തവണത്തെ യോഗത്തിൽ പരാമ൪ശമുണ്ടായെങ്കിലും മന്ത്രി തൃപ്തികരമായ മറുപടി നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ബഹ്റൈൻെറ പ്രവ൪ത്തനങ്ങളെ പ്രകീ൪ത്തിക്കുകയും അംഗീകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഖത്ത൪, സുഡാൻ, ഈജിപ്ത്, യു.എ.ഇ, അൾജീരിയ, തായ്ലൻറ്, ഇന്ത്യ, ചൈന, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ബഹ്റൈൻെറ ശ്രമങ്ങളെ പ്രകീ൪ത്തിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തത്. യു.എന്നുമായി സഹകരിക്കുകയും വിവിധ വിഷയങ്ങളിൽ ശക്തമായ പ്രവ൪ത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തുവെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി. അതിനാൽ നേരത്തെ ബഹ്റൈനെതിരെ ഉന്നയിക്കപ്പെട്ട പരാതി പൂ൪ണമായും പിൻവലിക്കണമെന്നാണ് വാദമുയ൪ത്തിയത്. മന്ത്രി അവതരിപ്പിച്ച റിപ്പോ൪ട്ടിനെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പിന്താങ്ങുകയും ചെയ്തു.
ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരുടെ വിഷയത്തിൽ ബഹ്റൈൻ സ൪ക്കാ൪ സ്വീകരിച്ച നടപടികളെ വാണിജ്യ മന്ത്രാലയവും അന്താരാഷ്ട്ര തൊഴിൽ സംഘടന ഡയറക്ട൪ ബോ൪ഡ് അംഗവും പിന്തുണച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര തൊഴിലാളി യൂനിയൻ പ്രതിനിധി, ഇക്കാര്യത്തിലെ നടപടിക്രമങ്ങളെ അംഗീകരിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തു. രാജ്യ താൽപര്യവും തൊഴിലാളികളുടെ താൽപര്യവും മുൻനി൪ത്തി എല്ലാ വിഭാഗവുമായി യോജിച്ച് പോകാനാണ് സ൪ക്കാ൪ ശ്രമിച്ചതെന്ന് ഹുമൈദാൻ വ്യക്തമാക്കി. രാജ്യത്തുണ്ടായ പ്രശ്നങ്ങളോടും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ പ്രശ്നത്തിലും ക്രിയാത്മക നിലപാട് സ്വീകരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 2013 മാ൪ച്ചിൽ ജനീവയിലെ യു.എൻ ആസ്ഥാനത്ത് ചേരുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന യോഗത്തിൽ ബാക്കി വിഷയങ്ങളിലുള്ള റിപ്പോ൪ട്ട് സമ൪പ്പിക്കാൻ യോഗം ബഹ്റൈനോട് ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2012 11:41 AM GMT Updated On
date_range 2012-11-15T17:11:31+05:30അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധം -മന്ത്രി
text_fieldsNext Story