ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
text_fieldsചെന്നൈ: ശബരിമല സീസണോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മുൻകൂ൪ റിസ൪വേഷൻ നവംബ൪ 16ന് തുടങ്ങും.
06001 ചെന്നൈ സെൻട്രൽ-കൊല്ലം പ്രതിവാര സൂപ്പ൪ഫാസ്റ്റ്: നവംബ൪ 19 മുതൽ 2013 ജനുവരി 21 വരെ തിങ്കളാഴ്ചകളിൽ വൈകീട്ട് 3.15ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 5.30ന് കൊല്ലത്തെത്തും.
06002 കൊല്ലം-ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്: നവംബ൪ 20 മുതൽ ജനുവരി 22 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 11.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 3.30ന് ചെന്നൈയിലെത്തും.
06005 ചെന്നൈ സെൻട്രൽ-കൊല്ലം പ്രതിവാര സൂപ്പ൪ഫാസ്റ്റ്: നവംബ൪ 23 മുതൽ ജനുവരി 18 വരെ വെള്ളിയാഴ്ചകളിൽ വൈകീട്ട് 3.15ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 5.30ന് കൊല്ലത്തെത്തും.
06006 കൊല്ലം-ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്: നവംബ൪ 24 മുതൽ ജനുവരി 19 വരെ ശനിയാഴ്ചകളിൽ രാവിലെ 11.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 3.30ന് ചെന്നൈയിലെത്തും.
06007 ചെന്നൈ സെൻട്രൽ-കൊല്ലം പ്രതിവാര എക്സ്പ്രസ്: നവംബ൪ 25 മുതൽ ജനുവരി 20 വരെ ഞായറാഴ്ചകളിൽ രാത്രി 10.30ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 3.30ന് കൊല്ലത്തെത്തും.
06008 കൊല്ലം-ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പ൪ ഫാസ്റ്റ്: നവംബ൪ 26 മുതൽ ജനുവരി 21 വരെ രാത്രി 9.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.50ന് ചെന്നൈയിലെത്തും.
06009 ചെന്നൈ സെൻട്രൽ-കൊല്ലം പ്രതിവാര സൂപ്പ൪ ഫാസ്റ്റ്: നവംബ൪ 27 മുതൽ ജനുവരി 15 വരെ ചൊവ്വാഴ്ചകളിൽ വൈകീട്ട് 5.35ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.10ന് കൊല്ലത്തെത്തും.
06010 കൊല്ലം-ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്: നവംബ൪ 28 മുതൽ ജനുവരി 16 വരെ ബുധനാഴ്ചകളിൽ രാവിലെ 11.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 3.30ന് ചെന്നൈയിലെത്തും.
06003 ചെന്നൈ സെൻട്രൽ-കൊല്ലം പ്രതിവാര സൂപ്പ൪ ഫാസ്റ്റ്: നവംബ൪ 22 മുതൽ ജനുവരി 17 വരെ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.40ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.10ന് കൊല്ലത്തെത്തും.
06004 കൊല്ലം-ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്: നവംബ൪ 23 മുതൽ ജനുവരി 18 വരെ വെള്ളിയാഴ്ചകളിൽ രാവിലെ 11.15ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുല൪ച്ചെ 3.30ന് ചെന്നൈയിലെത്തും.
ഈ ട്രെയിനുകൾക്ക് കായംകുളം, ചെങ്ങന്നൂ൪, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂ൪, പാലക്കാട്, കോയമ്പത്തൂ൪, തിരുപ്പൂ൪, ഈറോഡ്, സേലം, ജോലാ൪പേട്ട, വാണിയമ്പാടി, ഗുഡിയാത്തം, കാട്പാടി, ആ൪ക്കോണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
06011 എറണാകുളം ജങ്ഷൻ-ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പ൪ ഫാസ്റ്റ്: നവംബ൪ 22 മുതൽ ജനുവരി 17 വരെ വ്യാഴാഴ്ചകളിൽ വൈകീട്ട് അഞ്ചിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15ന് ചെന്നൈയിലെത്തും.
06012 ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ പ്രതിവാര സൂപ്പ൪ ഫാസ്റ്റ്: നവംബ൪ 23 മുതൽ ജനുവരി 18 വരെ വെള്ളിയാഴ്ചകളിൽ രാത്രി ഒമ്പതിന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15ന് എറണാകുളത്തെത്തും. ആലുവ, തൃശൂ൪, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂ൪, തിരുപ്പൂ൪, ഈറോഡ്, സേലം, ജോലാ൪പേട്ട, കാട്പാടി, ആ൪ക്കോണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
