യു.ഡി.എഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ആന്‍റണി
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സ൪ക്കാറിനെതിരെ അതിരൂക്ഷ വിമ൪ശങ്ങളുമായി മുതി൪ന്ന നേതാവും പ്രതിരോധമന്ത്രിയുമായ എ.കെ ആൻറണി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും മുന്നിലിരുത്തിയായിരുന്നു വിമ൪ശം.
കഴിഞ്ഞ ഇടതു സ൪ക്കാറിനെയും അന്നത്തെ മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച ആൻറണി, കേരളത്തിലേക്ക് കേന്ദ്രപദ്ധതികൾ കൊണ്ടുവരാൻ ധൈര്യമില്ലാതായി എന്നുവരെ തുറന്നടിച്ചു. ബ്രഹ്മോസ് മിസൈൽ സംയോജന യൂനിറ്റ് ചാക്കയിൽ കമീഷനിങ് വേദിയിലാണ് മുഖ്യമന്ത്രിയെയും കോൺഗ്രസ് നേതാക്കളെയും ഞെട്ടിച്ച് ആൻറണി പരസ്യ വിമ൪ശമുന്നയിച്ചത്. കഴിഞ്ഞ സംസ്ഥാന സ൪ക്കാറിൻെറ കാലത്ത് പ്രതിരോധവകുപ്പിൻെറ കീഴിലെ സ്ഥാപനങ്ങൾ കേരളത്തിലെത്തിക്കാൻ രാഷ്ട്രീയവ്യത്യാസം മറന്ന് വ്യവസായമന്ത്രി എളമരം കരീമും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്ത് തന്നതായി ആൻറണി പറഞ്ഞു. അതിൻെറ ഫലമായി സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങളെത്തി. എന്നാൽ ഒന്നരവ൪ഷമായി സംസ്ഥാനത്ത് തനിക്ക് ഒന്നും ചെയ്യൻ കഴിയുന്നില്ല. അതുകാരണം കേന്ദ്രപദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോ൪ന്നുപോയി. കേരളത്തിൽ പ്രതിരോധവകുപ്പിൻെറ ഒരുസ്ഥാപനം വരാൻ 67 വ൪ഷം കാത്തിരിക്കേണ്ടിവന്നു. ഹൈദരാബാദ് ആസ്ഥാനമായ ബ്രഹ്മോസ് സംസ്ഥാനത്ത് യൂനിറ്റ് തുടങ്ങിയപ്പോൾ ദേശീയ പത്രങ്ങൾ പ്രതിരോധമന്ത്രിയുടെ പ്രാദേശികവാദം ഉയ൪ത്തി മുഖപ്രസംഗം വരെ എഴുതിയിരുന്നു. കടംവന്ന് പൊളിഞ്ഞ് ജീവനക്കാ൪ക്ക് ശമ്പളംപോലും കൊടുക്കാൻ പറ്റാത്ത കമ്പനി ഉയ൪ച്ചയിലെത്തിച്ചപ്പോൾ ഒരുവിഭാഗം പറയുന്നത് പ്രതിരോധമന്ത്രിയും കഴിഞ്ഞ സംസ്ഥാന ഗവൺമെൻറിലെ വ്യവസായമന്ത്രിയും കൂടി ബ്രഹ്മോസിനെ വിറ്റ് തുലച്ചന്നൊണ്. ബ്രഹ്മോസ് ഇന്ന് ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായി മാറിക്കഴിഞ്ഞു. ഈ സ്ഥാപനം ലോകരാജ്യങ്ങൾ ചോദിക്കുന്ന അവസ്ഥയിലാണിപ്പോൾ.
ബ്രഹ്മോസിൽ ഒരു ഓഹരി പോലും വ്യക്തികളുടെ പേരിലില്ലന്നെ് അത് സ്വകാര്യ കമ്പനിയെന്ന് പറയുന്നവ൪ മനസ്സിലാക്കണം. കേന്ദ്ര സ൪ക്കാറിൻെറ പേരിലാണ് ഓഹരികൾ. 50.5 ശതമാനം ഇന്ത്യക്കും 49.5 റഷ്യൻ സ൪ക്കാറിനുമാണ് പങ്കാളിത്തം. ഏഴ് ഡയറക്ട൪മാരുടെ പേരിലാണ് ഇന്ത്യയുടെ ഓഹരി. അത് വ്യക്തിപരമല്ല. ഡയറക്ട൪മാ൪ മാറുമ്പോൾ അടുത്തയാളുകളുടെ പേരിലേക്ക് ഓഹരി മാറും. അതുകൊണ്ടാണ് ഡിഫൻസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ചാക്ക ബ്രഹ്മോസ് സന്ദ൪ശിച്ചത്. പ്രതിരോധവകുപ്പിൻെറ സ്ഥാപനങ്ങളിൽ പാലിക്കേണ്ട മിതത്വം പാലിച്ച് ജീവനക്കാ൪ മുമ്പോട്ടുപോകണം. കേരള ശൈലിയുമായി പൊരുത്തപ്പെട്ട് പോകാൻ പ്രതിരോധ വകുപ്പിന് ബുദ്ധിമുട്ടുണ്ട്. പ്രതിരോധ വകുപ്പിന് കൃത്യമായ ഒരു ശൈലി ഉണ്ട്. അതിൻെറ അടിസ്ഥാനത്തിൽ മാത്രമേ ബ്രഹ്മോസ് മുമ്പോട്ട് പോകൂവെന്നും ആൻറണി പറഞ്ഞു. കേന്ദ്ര മാനവവികസനശേഷി സഹമന്ത്രി ശശിതരൂ൪, മന്ത്രിമാരായ വി.എസ്. ശിവകുമാ൪, ഷിബു ബേബിജോൺ, എളമരം കരീം എം.എൽ.എ, മേയ൪ കെ. ചന്ദ്രിക തുടങ്ങിയവരും സംസാരിച്ചു.
എന്നാൽ ആൻറണിയുടെ വിമശം സ൪ക്കാറിനെതിരല്ലന്നെ വിശദീകരണവുമായി ഉമ്മൻചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. കമീഷനിങ് ചടങ്ങിൽ നിന്ന് യൂനിയനുകൾ വിട്ടുനിന്നതിനെയാണ് വിമ൪ശിച്ചതെന്ന് മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു. അത് സ൪ക്കാറിനെതിരെയല്ല. രാജ്യത്തിൻെറ ആത്മവിശ്വാസം വ൪ധിപ്പിക്കുന്ന പ്രതിരോധ സ്ഥാപനങ്ങൾ ഏറ്റവും വിലപ്പെട്ടതാണെന്നും ഇതിനെതിരെ ആരെങ്കിലും പ്രവ൪ത്തിച്ചാൽ അവ൪ക്ക് രാഷ്ട്രീയസംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വിമ൪ശം സദുദ്ദശ്യേപരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായ അന്തരീക്ഷം മോശമാക്കുന്നവ൪ ഇതിനെപ്പറ്റി ആലോചിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
