എ.ഡി.എമ്മിന്‍െറ വാഹനത്തില്‍ കലക്ടറുടെ മകള്‍ക്ക് പഠനയാത്ര നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം
text_fieldsമാനന്തവാടി: വയനാട് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻെറ ഔദ്യാഗിക വാഹനത്തിൽ കലക്ടറുടെ മകൾക്ക് പഠനയാത്ര. വാഹനം നാട്ടുകാ൪ തടഞ്ഞതോടെ പ്രശ്നം വൻ വിവാദമായി. വയനാട് എ.ഡി.എം എൻ.ടി. മാത്യുവിൻെറ വാഹനത്തിലാണ് കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ടിൻെറ മകൾ ഗ്രീഷ്മ പഠിക്കുന്ന മടിക്കേരിയിലെ മെഡിക്കൽ കോളജിലേക്ക് പോയത്.
റവന്യൂ വകുപ്പിൻെറ ബോ൪ഡ്വെച്ച വാഹനത്തിലായിരുന്നു യാത്ര. തിരുനെല്ലി പഞ്ചായത്തിൽ വന്യമൃഗ ശല്യത്തിനെതിരെ ഹ൪ത്താൽ ആയതിനാൽ ബുധനാഴ്ച രാവിലെ മുതൽ ജനങ്ങൾ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. രാവിലെ 11 മണിയോടെ തോൽപെട്ടി ചെക്പോസ്റ്റിലെത്തിയ എ.ഡി.എമ്മിൻെറയും റവന്യൂ വകുപ്പിൻെറയും ബോ൪ഡ് സ്ഥാപിച്ച വാഹനം നാട്ടുകാ൪ തടഞ്ഞു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് കലക്ടറുടെ മകളെ കൊണ്ടുപോവുകയാണെന്ന് മനസ്സിലായത്. ഇതോടെ, സംഘ൪ഷമായി. പൊലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മജിസ്ട്രേറ്റ് കവലയിലും കാട്ടിക്കുളത്തും നാട്ടുകാ൪ വാഹനം തടഞ്ഞിരുന്നുവെങ്കിലും റവന്യൂ വകുപ്പിൻെറ വാഹനമായതിനാൽ കടത്തിവിടുകയായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുട൪ന്ന് ഉച്ചക്ക് 12.30ഓടെ സ്ഥലത്തെത്തിയ ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് റവന്യൂ വകുപ്പിൻെറ ബോ൪ഡ് വെച്ച് വന്നതിൽ നാട്ടുകാരോട് ക്ഷമാപണം നടത്തുകയും സ൪ക്കാ൪ വാഹനം കിലോ മീറ്ററിന് ആറു രൂപ നിരക്കിൽ വാടകക്ക് പോകാൻ നിയമമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുട൪ന്ന്, കലക്ട൪ ഔദ്യാഗിക വാഹനത്തിൽ മകളുമായി കുട്ടത്തേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
