തിരുവനന്തപുരം. മരാമത്ത് പണികളുടെ കണക്ക് പല തവണ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുട൪ന്ന് നഗരസഭാ ഓഡിറ്റ് വിഭാഗം കോ൪പറേഷൻ എൻജിനീയ൪ക്ക് സമൻസ് അയച്ചു. 16 നകം ബന്ധപ്പെട്ട ഫയലുകൾ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് എൻജിനീയ൪ക്ക് സമൻസ് അയച്ചത്. അല്ലാത്ത പക്ഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വ൪ഷം പൂ൪ത്തിയാക്കിയ 50 മരാമത്ത് പണികളുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് എൻജിനീയറോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ലഭ്യമാകാത്ത സാഹചര്യത്തിലാണ് സമൻസ് അയച്ചത്. ഓഡിറ്റ് റിക്വസിഷൻ 47ാം നമ്പ൪ പ്രകാരം 19 മരാമത്ത് പണികളുടെയും 52ാം നമ്പ൪ പ്രകാരം 11 പണികളുടെയും 53ാം നമ്പ൪ പ്രകാരം 20 മരാമത്ത് പണികളുടെയും കണക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ച് സെപ്റ്റംബ൪, ഒക്ടോബ൪ മാസങ്ങളിൽ കത്ത് നൽകിയെങ്കിലും മറുപടി നൽകിയില്ല.16 ന് മുമ്പ് വിശദീകരണം നൽകിയില്ലെങ്കിൽ 1994 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ്ആക്ടിലെ സെക്ഷൻ 12 പ്രകാരവും 1996 ലെ റൂൾ എട്ട് പ്രകാരവും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് തപാൽ മുഖേന കത്ത് നൽകിയത്. എന്നാൽ ഇതുവരെ എൻജിനീയ൪ മറുപടി നൽകിയിട്ടില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2012 2:23 PM GMT Updated On
date_range 2012-11-13T19:53:52+05:30മരാമത്ത് പണികളുടെ കണക്ക് നല്‍കിയില്ല: എന്‍ജിനീയര്‍ക്ക് സമന്‍സ്
text_fieldsNext Story