അക്രമം: നടപടി തേടി 15 ന് കെ.എസ്.യു സത്യഗ്രഹം
text_fieldsചെറുതോണി: പൈനാവ് എൻജിനീയറിങ് കോളജിലെ കെ.എസ്.യു നേതാക്കളെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോളജിന് മുന്നിൽ 15 ന് രാവിലെ എട്ട് മുതൽ അഞ്ച് വരെ സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വിജയാഘോഷത്തിനുനേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഇതിൽ ഗുരുതരമായി പരിക്കേറ്റ യൂനിറ്റ് വൈസ് പ്രസിഡൻറ് അജിനാസ് മുഹമ്മദ് നട്ടെല്ലിന് ക്ഷതമേറ്റ് ഒരു മാസമായി ചികിത്സയിലാണ്. കെ.എസ്.യു പ്രവ൪ത്തകരായ ശ്രീനന്ദ്, ഷുഹൈബ്, ബിബിൻ പൊന്നപ്പൻ, അശ്വിൻ കുട്ടപ്പൻ എന്നിവ൪ക്കും പരിക്കേറ്റു. കെ.എസ്.യു നേതാക്കളെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം. കുറ്റക്കാരായ എസ്.എഫ്.ഐക്കാരെ കോളജിൽ നിന്ന് പുറത്താക്കുക, ഇടത് അധ്യാപകരുടെ കെ.എസ്.യു വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വാ൪ത്താ സമ്മേളനത്തിൽ കെ.എസ്.യു നേതാക്കളായ ജില്ലാ പ്രസിഡൻറ് നിയാസ് കൂരാപ്പിള്ളി, മൊബിൻ മാത്യു, അൻഷൽ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
