ബസ് ചാര്‍ജ് വര്‍ധന: ഹൈറേഞ്ചിന് ഇരട്ടഭാരം
text_fieldsകട്ടപ്പന: ഗാട്ട് റോഡുകളുടെ പേരിലുള്ള കൊള്ളയും ഫെയ൪സ്റ്റേജ് നി൪ണയത്തിലെ അപാകതയും ഒന്നിച്ചുചേ൪ന്നതോടെ ഹൈറേഞ്ചിലെ ബസ് യാത്രക്ക് മറ്റിടങ്ങളിലേക്കാൾ ചെലവേറി.
ഗാട്ട് റോഡുകളുടെ പേരിൽ ഉണ്ടായിരിക്കുന്ന 25 ശതമാനം യാത്രാനിരക്ക് വ൪ധന കൂടാതെ ഫെയ൪ സ്റ്റേജ് നി൪ണയത്തിലെ അപാകതയുമാണ് ഹൈറേഞ്ചിൽ വൻ വ൪ധന ഉണ്ടാക്കിയത്.
ഓ൪ഡിനറി ബസുകൾക്ക് കി.മീറ്ററിന് 58 പൈസയാണ് സ൪ക്കാ൪ നിശ്ചയിച്ചിരിക്കുന്നത്.
ഹൈറേഞ്ചിൽ ഇത് 73 പൈസയാകും.
ഫാസ്റ്റ് പാസഞ്ചറിന് 62 പൈസയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇവിടെ 78 പൈസയാണ് വ൪ധിപ്പിച്ച ചാ൪ജ്. സൂപ്പ൪ ഫാസ്റ്റിന് 81 പൈസയും സൂപ്പ൪ എക്സ്പ്രസിന് 88 പൈസയുമായി.
ഓ൪ഡിനറി ബസുകളുടെ മിനിമം ചാ൪ജായ അഞ്ച് കി.മീറ്ററിന് ശേഷം വരുന്ന ഓരോ കി.മീറ്ററിനുമാണ് 73 പൈസ വീതം ഈടാക്കുന്നത്.
ഇവിടെ ഏഴര കി.മീറ്റ൪ യാത്ര ചെയ്യണമെങ്കിൽ ഒരു യാത്രക്കാരൻ ഒമ്പത് രൂപ നൽകണം. അതായത് കി.മീറ്ററിന് 1.20 രൂപ ചാ൪ജാകും. കുമളിയിൽനിന്ന് 33 കി.മീ. ദൂരമുള്ള കട്ടപ്പനയിൽ എത്തണമെങ്കിൽ നിലവിൽ 28 രൂപ നൽകണം. കി.മീറ്ററിന് 85 പൈസയാകും. കട്ടപ്പനയിൽനിന്ന് 65 കി.മീ. ദൂരമുള്ള മുണ്ടക്കയത്തിന് 48 രൂപയായിരുന്നത് 51 രൂപയായി.
കട്ടപ്പനയിൽനിന്ന് തൊടുപുഴക്ക് 63 രൂപയായിരുന്നത് 67 രൂപയായി. കുമളി-എറണാകുളത്തിന് 181 കി.മീറ്ററിന് 116 രൂപയായിരുന്നത് 123 രൂപയായി ഉയ൪ന്നു. ചുരുക്കത്തിൽ ഹ്രസ്വദൂര യാത്രക്കാ൪ക്ക് സ൪ക്കാ൪ നിശ്ചയിച്ചതിൻെറ ഇരട്ടിയിലധികം രൂപ കി.മീ. നിരക്ക് ബാധകമായിരിക്കുകയാണ്. നിരക്ക് നിശ്ചയിച്ചിരിക്കുന്നത് പഴയ റോഡുകളുടെ ദൈ൪ഘ്യത്തിലാണ്. റോഡുകൾ നവീകരിച്ചതോടെ വളവുകളും മറ്റും നേരെയാക്കിയതിനാൽ റണ്ണിങ് കി.മീറ്ററിൽ കുറവ് വന്നിട്ടുണ്ടെങ്കിലും അത് പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
