പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ തടയാന്‍ നടപടിയില്ല
text_fieldsമല്ലപ്പള്ളി: പൊതുസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളുന്നത് തടയാൻ നടപടിയില്ല. മത്സ്യ -മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യവും മറ്റും റോഡരികിൽ ചാക്കിൽ കെട്ടി തള്ളുകയാണ്. കക്കൂസ് മാലിന്യം തോടുകളിലും കുളങ്ങളിലും തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് ജലജന്യരോഗങ്ങൾക്ക് വഴിയൊരുക്കു മെന്ന് ആശങ്കയുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളും മാലിന്യങ്ങളാൽ നിറയുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നി൪മിക്കുന്ന ഷെഡുകളാണ് താമസസ്ഥലങ്ങളിൽ ഏറെയും. തൊഴിലാളികൾ കഴിക്കുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്കിലേത് ഉൾപ്പെടെ മാലിന്യത്തിൻെറ ദു൪ഗന്ധം കാരണം സമീപവാസികൾ വീ൪പ്പുമുട്ടുകയാണ്. കിണറുകളിലെ വെള്ളം വരെ മലിനമാകുന്ന അവസ്ഥയുണ്ടെങ്കിലും അധികൃത൪ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
