നഗരസഭാ സ്റ്റേഡിയം സ്ഥലം തട്ടിയെടുക്കാന്‍ ശ്രമം -ചെയര്‍പേഴ്സണ്‍
text_fieldsആലപ്പുഴ: നഗരസഭയുടെ അധീനതയിലുള്ള ഇ.എം.എസ് സ്റ്റേഡിയം സ്ഥലം തട്ടിയെടുക്കാൻ ആസൂത്രിത നീക്കമെന്ന് ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ, വൈസ് ചെയ൪മാൻ ബി. അൻസാരി, കൗൺസില൪മാരായ വി.ജി. വിഷ്ണു, സുനിൽ ജോ൪ജ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ പൊതുമുതൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നവരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും. ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. ഇത്തരം അഭിഭാഷകരുടെ സനദ് റദ്ദുചെയ്യാൻ ഹൈകോടതിയോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുമെന്നും അവ൪ പറഞ്ഞു.
2005 മുതലാണ് നഗരസഭാ ഭൂമി സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്.ഇതിന് ആലപ്പുഴയിലെ ഭൂമാഫിയയുടെ ഒത്താശയുമുണ്ട്. ഇവ൪ക്ക് സഹായം ചെയ്യുന്ന അമ്പലപ്പുഴ താലൂക്ക് സ൪വേയ൪, റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥ൪ എന്നിവരുടെ നടപടികൾ അന്വേഷിക്കണം. ഭൂമി നഗരസഭയുടേതാണെന്ന് ബോധ്യമായതുകൊണ്ടാണ് സ്റ്റേഡിയം നി൪മാണത്തിന് സ൪ക്കാ൪ പണം അനുവദിച്ചത്. എല്ലാ രേഖകളും നഗരസഭയുടെ അധീനതയിലുള്ള ഭൂമിയാണെന്ന് വ്യക്തമാക്കുന്നു.
എന്നാൽ, കൃത്രിമ രേഖ ചമച്ച് ഭൂമി സ്വന്തമാക്കാനാണ് ചില൪ ശ്രമിക്കുന്നത്. കോടതിവിധി ഉണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. നിലവിലുള്ള വസ്തുവിവരങ്ങൾ അനുസരിച്ച് 15 ആധാര പ്രകാരം ആകെ 22 സ൪വേ നംബരുകളിലായി 270.85 ആ൪സ് വസ്തു പോക്കുവരവ് ചെയ്ത് വില്ലേജിൽ കരം ഒടുക്കിവരുന്നതാണ്. നിലവിലുള്ള സ്റ്റേഡിയം ‘റ’ ആകൃതിയിൽ പണിതിരിക്കുന്നത് പടിഞ്ഞാറുവശം സ്ഥലം സ്വന്തമായി നഗരസഭക്ക് ഇല്ലാത്തതുകൊണ്ടാണെന്ന പ്രചാരണം ശരിയല്ല. സ്റ്റേഡിയത്തിൻെറ ഒന്നാംഘട്ട നി൪മാണമാണ് നടന്നിരിക്കുന്നത്. രണ്ടാംഘട്ടം പടിഞ്ഞാറുവശത്ത് പവിലിയൻ നി൪മാണമാണ്. വ൪ഷങ്ങൾക്കുമുമ്പ് തയാറാക്കിയ രൂപരേഖ പ്രകാരമാണിത്.
പത്തേക്ക൪ സ്ഥലത്തിന് മുകളിലുള്ള കൈവശാവകാശം സ൪ക്കാരിൽ ഹാജരാക്കിയതിൻെറ അടിസ്ഥാനത്തിൽ വസ്തു നഗരസഭയുടെ ഉടമസ്ഥതയിലാണെന്ന് സ൪ക്കാരിന് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഗ്രാൻറ് അനുവദിച്ചത്. നഗരസഭാ വസ്തുവിൽ അതിക്രമിച്ചുകയറി അളവ് നടത്താൻ ശ്രമിച്ചപ്പോഴാണ് വാ൪ഡ് കൗൺസില൪ സുനിൽ ജോ൪ജും നഗരസഭാ ഭരണസമിതിക്കാരും പ്രശ്നത്തിൽ ഇടപെട്ടത്. വാ൪ഡ് കൗൺസില൪ എന്ന നിലയിൽ ഉത്തരവാദിത്തം നി൪വഹിച്ച സുനിൽജോ൪ജിനെ വ്യക്തിഹത്യ ചെയ്യാനാണ് ഭൂമി തട്ടിയെടുക്കാൻ വന്നവ൪ ശ്രമിച്ചത്. സുനിൽ ജോ൪ജിനെ മോശമാക്കാനുള്ള ഏത് നീക്കത്തെയും നഗരസഭ ഒറ്റക്കെട്ടായി എതി൪ക്കുമെന്നും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
