വീട് കയറി ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്
text_fieldsകയ്പമംഗലം: മൂന്നുപീടിക അറവുശാലയിൽ ബൈക്ക് യാത്രികനെ മൂന്നംഗ സംഘം ആക്രമിച്ചു. പ്രതികാരമായി വഴിയമ്പലം പടിഞ്ഞാറ് വീടാക്രമണവും. ഇരു സംഭവത്തിലുമായി രണ്ടുപേ൪ക്ക് പരിക്കേറ്റു. വഴിയമ്പലം പടിഞ്ഞാറ് സ്വദേശി പറപറമ്പിൽ ശ്രീനിവാസൻ എന്ന ശ്രീനിക്കാണ് (50) അറവുശാലക്ക് സമീപത്ത് വച്ച് മ൪ദനമേറ്റത്. ബൈക്കിൽ പോവുകയായിരുന്ന ഇയാളെ പിന്നിലെത്തിയ മൂന്നംഗ സംഘം കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീനിയെ പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ഇതിന് പ്രതികാരമെന്നോണമാണ് 15 മിനിറ്റിനകം വഴിയമ്പലം പടിഞ്ഞാറ് ചൂലൂക്കാരൻ മുസ്തഫയുടെ വീട് ആക്രമിക്കപ്പെട്ടത്. ഈസമയം മുസ്തഫയുടെ ഭാര്യ റെസിയ (47) മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ മതിലകം റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ സംഘം വീടിൻെറ വാതിൽ തക൪ത്ത് അകത്ത് കടക്കുകയും ടിവി, അലമാര, ഫ൪ണീച്ചറുകൾ, പാത്രങ്ങൾ എന്നിവ തല്ലിത്തക൪ക്കുകയും വസ്ത്രങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ റെസിയയെ ക്രൂരമായി മ൪ദിച്ചു. മുൻ വൈരാഗ്യത്തിൻെറ പേരിലുള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. 12 വ൪ഷം മുമ്പ് മുസ്തഫയെ ശ്രീനി കുത്തി പരിക്കേൽപിച്ചിരുന്നു.
ഇതിൻെറ കേസ് ഇപ്പോൾ കോടതിയിൽ നടക്കുന്നുണ്ട്. ഇരു സംഭവങ്ങളിലും മതിലകം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുസ്തഫയുടെ മകൻ ഷിഹാബ് പൊലീസ് കസ്റ്റഡിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
