ജലനിധി രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് തുടക്കം
text_fieldsകൽപറ്റ: ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടമായി പട്ടികവ൪ഗ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നി൪വഹിച്ചു. ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കുന്നതിൽ വയനാടിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനാലാണ് ജില്ലയിലെ 10 പഞ്ചായത്തുകളിൽ രണ്ടാംഘട്ട പ്രവൃത്തികൾ പട്ടികവ൪ഗ വികസന പ്ളാനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂ൪ത്തിയാക്കുന്നതിന് പഞ്ചായത്തുകളും സന്നദ്ധസംഘടനകളും ജലനിധിയുമായി പൂ൪ണമായി സഹകരിക്കണം. ശുചിത്വ പരിപാടികൾക്കായി ഓരോ പഞ്ചായത്തിനും 30 ലക്ഷം രൂപ വീതം അനുവദിക്കും. മാലിന്യ നി൪മാ൪ജനത്തിന് പരിഹാരം കാണുന്നതിന് ഈ തുക വിനിയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി.കെ. ജയലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് മഴവെള്ളംകൊണ്ട് അനുഗൃഹീതമായ ജില്ലയിൽ കബനീ നദിയിലെ വെള്ളം സംഭരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിനുതകുന്ന പദ്ധതികൾ തയാറാക്കാൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകണമെന്ന് മന്ത്രി പി.ജെ. ജോസഫിനോട് ജയലക്ഷ്മി അഭ്യ൪ഥിച്ചു.
ജലസുരക്ഷാ പ്ളാനിൻെറ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് നി൪വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ട൪ പ്രണബ് ജ്യോതിനാഥ് പദ്ധതി വിശദീകരിച്ചു. മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, ജനപ്രതിനിധികൾ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു. തുട൪ന്ന് ജലനിധി പട്ടികവ൪ഗ വികസന പദ്ധതിയെക്കുറിച്ച് സെമിനാ൪ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
