ഇത്തിസാലാത്തിന്‍െറ സെക്കന്‍ഡ് ബില്‍ പ്ളാന്‍ പ്രാബല്യത്തില്‍
text_fieldsദുബൈ: സെക്കൻഡ് നിരക്കിൽ പണം ഈടാക്കുന്ന ഇത്തിസാലാത്തിൻെറ ന്യൂ വാസൽ പ്രീപെയ്ഡ് പ്രതി സെക്കൻഡ് ബില്ലിങ് പ്ളാൻ നിലവിൽ വന്നതായി സി.ഇ.ഒ സാലിഹ് അൽ അബ്ദൂലി അറിയിച്ചു. ഉപഭോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ലോക്കൽ, ഇൻറ൪നാഷനൽ കോളുകൾക്ക് ഈ പ്ളാൻ ബാധകമായിരിക്കും. ലോക്കൽ കോളുകൾക്ക് സെക്കൻഡിന് അര ഫിൽസാണ് നിരക്ക്. ന്യൂവാസൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഓഫ് പീക്ക് സമയത്തും വെള്ളിയാഴ്ചകളിലും മിനിറ്റിന് 99 ഫിൽസ് നിരക്കിൽ ഇൻറ൪നാഷനൽ കോളുകൾ ചെയ്യാം. നിലവിലെ ഉപഭോക്താക്കൾക്ക് *140# ഡയൽ ചെയ്ത് പുതിയ പ്ളാനിലേക്ക് മാറാം. കൂടുതൽ വിവരങ്ങൾക്ക് 101 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.etisalat.ae/newwasel എന്ന വെബ്സൈറ്റ് സന്ദ൪ശിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
