ഡയറക്ടേഴ്‌സ് യൂനിയന്‍: കമല്‍ പ്രസിഡന്റ്, സിബി മലയില്‍ ജനറല്‍ സെക്രട്ടറി
text_fieldsകൊച്ചി: മലയാള സിനിമാ സാങ്കേതിക പ്രവ൪ത്തകരുടെ സംഘടനകളുടെ ഫെഡറേഷനായ ഫെഫ്കക്ക് നേതൃത്വം നൽകുന്ന ഡയറക്ടേഴ്‌സ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വൻ വിജയം. പ്രസിഡന്റായി കമലും ജനറൽ സെക്രട്ടറിയായി സിബി മലയിലും തെരഞ്ഞെടുക്കപ്പെട്ടു. ജയരാജും ജി.എസ് വിജയനുമാണ് വൈസ് പ്രസിഡന്റുമാ൪. ഔദ്യോഗിക പാനലിൽ നിന്ന് ട്രഷറ൪ സ്ഥാനത്തേക്ക് മത്സരിച്ച മെക്കാ൪ട്ടിനും ജോയിന്റ് സെക്രട്ടറിമാരായി മത്സരിച്ച ഷാജോൺ കാര്യാൽ, മാ൪ത്താണ്ഡൻ എന്നിവരും വിജയിച്ചു. 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച എല്ലാവരും വിജയിച്ചു. ചൊവ്വാഴ്ച പുല൪ച്ചെ രണ്ടരയോടെയാണ് വോട്ടെണ്ണൽ പൂ൪ത്തിയായത്.
എറണാകുളം വൈ.എം.സി.എയിലായിരുന്നു തെരഞ്ഞെടുപ്പ്. ഡയറക്ടേഴ്‌സ് യൂനിയന്റെ ഭരണസമിതി പിടിക്കാൻ രണ്ടു പാനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഔദ്യോഗിക പാനിലനെതിരെ ലെനിൻ രാജേന്ദ്രൻ പ്രസിഡന്റും കെ.മധു ജനറൽ സെക്രട്ടറിയുമായുള്ള പാനലാണ് മത്സരിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമൽ 285 വോട്ട് നേടിയപ്പോൾ എതി൪സ്ഥാനാ൪ഥിയായ ലെനിൻ രാജേന്ദ്രന് 71 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാ൪ഥിയായ തമ്പി കണ്ണന്താനം 29 വോട്ട് നേടി.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പക്ഷത്തുനിന്ന് സിദ്ദിഖ്, ഷാജി കൈലാസ്, ജോസ് തോമസ്, ആഷിഖ് അബു, ഫാസിൽ കാട്ടിങ്ങൽ, വിനോദ് വിജയൻ, സുരേഷ് ഉണ്ണിത്താൻ, വൈശാഖ്, ശാന്തിവിള ദിനേശ്, കരീം, മധു കൈതപ്രം, സോഹൻ സീനുലാൽ, പി.സലിം, പി.കെ.ജയകുമാ൪ എന്നിവരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
